ഓരോ സിക്സിനും വിക്കറ്റിനും ഫലസ്തീന് ഒരു ലക്ഷം; പ്രഖ്യാപനവുമായി പാകിസ്താൻ സൂപ്പർ ലീഗ് ടീം
text_fieldsഇസ്‌ലാമാബാദ്: ഫലസ്തീൻ ജനതക്ക് സഹായ ഹസ്തവുമായി പാകിസ്താൻ സൂപ്പർ ലീഗ് ടീം മുൾട്ടാൻ സുൽത്താൻസ്. ലീഗിൽ ടീം നേടുന്ന ഓരോ സിക്‌സിനും വീഴ്ത്തുന്ന ഓരോ വിക്കറ്റിനും ഒരുലക്ഷം രൂപ വീതമാണ് ടീം ഉടമയായ അലി ഖാൻ തരീൻ പ്രഖ്യാപിച്ചത്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് അലി തരീൻ പ്രഖ്യാപനം നടത്തിയത്. പാകിസ്താൻ ഏകദിന നായകൻ മുഹമ്മദ് റിസ്‌വാനാണ് മുൾട്ടാൻ സുൽത്താൻസ് ക്യാപ്റ്റൻ. പി.എസ്.എല്ലിലെ ആദ്യ മത്സരത്തിൽ മുൾട്ടാൻ നാലുവിക്കറ്റിന് കറാച്ചി കിങ്‌സിനോട് തോറ്റിരുന്നു. മുള്‍ട്ടാന്‍ നിശ്ചിത 20 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നാലു പന്തുകള്‍ ബാക്കിനില്‍ക്കേ കറാച്ചി കിങ്‌സ് ലക്ഷ്യത്തിലെത്തി.
43 പന്തില്‍ 101 റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സിന്‍റെ പ്രകടനമാണ് കറാച്ചിയുടെ വിജയം അനായാസമാക്കിയത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനായി നായകൻ മുഹമ്മദ് റിസ്‌വാന്‍ 63 പന്തില്‍ പുറത്താവാതെ 105 റണ്‍സ് നേടിയിരുന്നു. സാധാരണയായി ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് പി.എസ്.എൽ നടക്കുന്നത്. ഇത്തവണ ചാമ്പ്യൻസ് ട്രോഫിക്ക് വേദിയായതോടെയാണ് പി.എസ്.എൽ തീയതി മാറ്റിയത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓരോ ഡോട്ട്‌ബാളിനും മരംവെച്ചുപിടിപ്പിക്കാനുള്ള ബി.സി.സി.ഐ പ്രഖ്യാപനവും വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.