Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിൽ...

ഐ.പി.എല്ലിൽ ബാംഗ്ലൂരിനെതിരെ 54 റൺസ് ജയം

text_fields
bookmark_border
kings XI punjab
cancel
camera_alt

ബാം​ഗ്ലൂ​രിനെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​ഞ്ചാ​ബ് ഓ​പ​ണ​ർ​മാ​രാ​യ ശി​ഖ​ർ ധ​വാ​നും ജോ​ണി ബെ​യ​ർ​സ്റ്റോ​യും

Listen to this Article

മുംബൈ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൂറ്റൻ ജയവുമായി പഞ്ചാബ് കിങ്സ് പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി. 54 റൺസിനാണ് പഞ്ചാബ് ടീം ബാംഗ്ലൂരിനെ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിങ്സ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. ബാംഗ്ലൂരിന്റെ മറുപടി 20 ഓവറിൽ ഒമ്പതിന് 155ൽ അവസാനിച്ചു.

29 പന്തിൽ നാല് ഫോറും ഏഴ് സിക്സുമുൾപ്പെടെ 66 റൺസെടുത്ത ഓപണർ ജോണി ബെയർസ്റ്റോയുടെയും 42 പന്തിൽ അഞ്ച് ബൗണ്ടറിയും നാല് സിക്സറും പറത്തി 70 അടിച്ച ലിയാം ലിവിങ്സ്റ്റണിന്റെയും ഇന്നിങ്സുകളാണ് കിങ്സിനെ 200 കടത്തിയത്. ബംഗളൂരുവിന് വേണ്ടി ഹർഷൽ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ 35 റൺസെടുത്ത ഗ്ലെൻ മാക്സ് വെലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. 14 പന്തിൽ 20 റൺസായിരുന്നു വിരാട് കോഹ് ലിയുടെ സംഭാവന.

സഹഓപണർ ശിഖർ ധവാനൊപ്പം ബെയർസ്റ്റോ നടത്തിയ വെടിക്കെട്ട് അഞ്ച് ഓവറിൽ പഞ്ചാബിനെ 60ലെത്തിച്ചു. 15 പന്തിൽ 21 റൺസ് നേടിയ ധവാനെ ഗ്ലെൻ മാക്സ് വെൽ ക്ലീൻ ബൗൾഡാക്കിയതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്. ഭാനുക രാജപക്സ ഒരു റണ്ണിന് മടങ്ങി. പത്താം ഓവറിന്റെ തുടക്കത്തിൽ ടീം സ്കോർ 101ൽ നിൽക്കെ ബെയർസ്റ്റോയെ ഷഹബാസ് അഹമ്മദിന്റെ പന്തിൽ മുഹമ്മദ് സിറാജ് പിടിക്കുകയായിരുന്നു.

മായങ്ക് അഗർവാളും ലിവിങ്സ്റ്റണും ദൗത്യം ഏറ്റെടുത്തതോടെ കിങ്സ് സ്കോർ ബോർഡിലെ മാറ്റങ്ങൾക്ക് വീണ്ടും വേഗം കൂടി. 16 പന്തിൽ 19 റൺസായിരുന്നു മായങ്കിന്റെ സംഭാവന. 17ാം ഓവറിൽ സ്കോർ 164ൽ നിൽക്കെ ജിതേഷ് ശർമ (ഒമ്പത്) പുറത്ത്. പിന്നീട് വന്നവരും തകർപ്പനടികളുമായി ലിവിങ്സ്റ്റണിന് പിന്തുണ നൽകാൻ ശ്രമിക്കുന്നതിനിടെ വിക്കറ്റ് നൽകി മടങ്ങി.

Show Full Article
TAGS:Royal Challengers Bangalorekings xi punjabIPL 2022
News Summary - Royal Challengers Bangalore to win IPL 2022 at 210 runs
Next Story