Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
root and malan
cancel
Homechevron_rightSportschevron_rightCricketchevron_rightറൂട്ടും മലാനും...

റൂട്ടും മലാനും രക്ഷകരായി; ആഷസിൽ ഉയിർത്തെഴുന്നേറ്റ്​ ഇംഗ്ലണ്ട്​

text_fields
bookmark_border

ബ്രിസ്​ബെയ്​ൻ: ആഷസ്​ പരമ്പരയിൽ കൂറ്റൻ ഒന്നാമിന്നിങ്​സ്​ ലീഡുമായി കുതിക്കുകയായിരുന്ന ആസ്​ട്രേലിയയെ പിടിച്ചുകെട്ടാൻ ശ്രമിച്ച്​ ഇംഗ്ലണ്ടി​െൻറ പോരാട്ടം. ആദ്യവട്ടം ഇംഗ്ലണ്ടിനെ 147ലൊതുക്കി 425 റൺസടിച്ചുകൂട്ടി 278 റൺസി​​െൻറ ലീഡ്​ സ്വന്തമാക്കിയ ആതിഥേയർ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിങ്​സിൽ വേഗം പുറത്താക്കി ഇന്നിങ്​സ്​ ജയം നേടാൻ മോഹിച്ചതായിരുന്നു.

എന്നാൽ, രണ്ടാം വട്ടം പാഡുകെട്ടിയിറങ്ങിയ ജോ റൂട്ടും കൂട്ടരും പല്ലും നഖവുമുപയോഗിച്ച്​ ചെറുത്തുനിൽക്കുകയാണ്​. മൂന്നാം ദിനം കളി നിർത്തു​േമ്പാൾ രണ്ടു വിക്കറ്റ് നഷ്​ടത്തിൽ 220 റൺസെടുത്തിട്ടുണ്ട്​ സന്ദർശകർ. രണ്ടു ദിനവും എട്ടു വിക്കറ്റും ശേഷിക്കെ 58 റൺസ്​ പിന്നിലാണവർ.

തകർപ്പൻ ബാറ്റിങ്ങുമായി റൂട്ടും (86) ഡേവിഡ്​ മലാനുമാണ്​ (80) ക്രീസിൽ. ഓപണർമാരായ ഹസീബ്​ ഹമീദും (27) റോറി ബേൺസും (13) ആണ്​ പുറത്തായത്​.

മിച്ചൽ സ്​റ്റാർകിനും ക്യാപ്​റ്റൻ പാറ്റ്​ കമ്മിൻസിനുമാണ്​ വിക്കറ്റ്​. രണ്ടിന്​ 61 എന്ന നിലയിൽ ഒത്തുചേർന്ന റൂട്ടും മലാനും അഭേദ്യമായ മൂന്നാം വിക്കറ്റിന്​ 159 റൺസ്​ കൂട്ടുകെട്ടുയർത്തി​. 177 പന്ത്​ നേരിട്ട മലാനും 158 പന്ത്​ നേരിട്ട റൂട്ടും പത്ത്​ വീതം ബൗണ്ടറികൾ നേടി​.

ഏഴിന്​ 343 എന്ന സ്​കോറിൽ മൂന്നാം ദിനം ബാറ്റിങ്​ തുടങ്ങിയ ഓസീസ്​ 82 റൺസ്​ കൂടി കൂട്ടിച്ചേർത്തു. തലേന്നത്തെ സെഞ്ച്വറിക്കാരൻ ട്രാവിസ്​ ഹെഡ്​ 152 റൺസടിച്ചചപ്പോൾ മിച്ചൽ സ്​റ്റാർക്​ (35), നഥാൻ ലിയോൺ (15) എന്നിവർ പിന്തുണ നൽകി. ഇംഗ്ലണ്ട്​ ബൗളർമാരിൽ ഒലി റോബിൻസണും മാർക്​ വുഡും മൂന്നു വിക്കറ്റ്​ വീതം വീഴ്​ത്തിയപ്പോൾ ക്രിസ്​ വോക്​സ്​ രണ്ടു വിക്കറ്റും ജാക്​ ലീച്ചും ജോ റൂട്ടും ഓരോ വിക്കറ്റ്​ വീതവുമെടുത്തു.

റൂട്ടിന്​ റെക്കോഡ്​

വർഷം കൂടുതൽ റൺസ്​ സ്​കോർ ചെയ്​ത ഇംഗ്ലണ്ടുകാരനായി ജോ റൂട്ട്​. 2021ൽ 1541 റൺസടിച്ച റൂട്ട്​ മറികടന്നത്​ 2002ൽ 1481 റൺസ്​ നേടിയ മൈക്കൽ വോനി​െൻറ നേട്ടമാണ്​. 2006ൽ 1788 റൺസടിച്ചുകൂട്ടിയ പാകിസ്​താ​െൻറ മുഹമ്മദ്​ യൂസുഫി​െൻറ പേരിലോണ്​ ലോക റെക്കോഡ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashes 2021
News Summary - Root and Malan became saviors; England rise in the Ashes
Next Story