കളി തിരിച്ചത് രോഹിത് ശർമയുടെ ആ രാജതന്ത്രം! ഡഗൗട്ടിൽ നിന്നും നൽകിയ നിർദേശം ഫലിച്ചു
text_fieldsഐ.പി.എലലിന്‍റെ എല്ലാ ആവേശവും ഉൾകൊണ്ട മത്സരമായിരുന്നു സ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്- ഡെൽഹി ക്യാപിറ്റൽസ് മത്സരം. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ 12 റൺസിന് വിജയിച്ച് കയറി. മത്സരത്തിനിടെ മുംബൈ ഇന്ത്യൻസിന്‍റെ മുൻ നാ.കൻ രോഹിത് ശർമ നടത്തിയ ഇടപെടൽ ചർച്ചയാകുന്നുണ്ട്.
ബാറ്റിങ്ങിൽ വലിയ നേട്ടമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ഇന്നലെ 206 റൺസ് ചെയ്സ് ചെയ്യുകയായിരുന്ന ഡെൽഹി ക്യാപിറ്റൽസിൽ മത്സരം തിരിക്കാൻ രോഹിത്തിന്‍റെ ഉപദേശം കൃത്യമായ പങ്കുവഹിച്ചിട്ടുണ്ട്. മത്സരത്തിന്‍റെ 14ാം ഓവറിൽ ബൗൾ ചെയ്യുകയായിരുന്ന കരൺ ശർമയോട് രോഹിത് ബൗൾ മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഐ.പി.എല്ലിന്‍റെ പുതിയ നിയമപ്രകാരം രണ്ടാമത് ബൗൾ ചെയ്യുന്ന ടീമിന് ഡ്യൂ ഫാക്ടർ കുറക്കാൻ 10 ഓവറിന് ശേഷം ബോൾ മാറ്റാൻ സാധിക്കും.
രോഹിത്തിന്‍റെ ഉപദേശത്തിന് ശേഷം പന്ത് മാറ്റിയ മുംബൈക്ക് താളം വീണ്ടെടുക്കാൻ സാധിച്ചു. പന്ത് മാറ്റത്തിന് ശേഷം മൂന്നാം ബൗളിൽ തന്നെ കരൺ ഷർമ ട്രിസ്റ്റ്യൻ സ്റ്റബ്സിനെ പുറത്താക്കി. രണ്ട് ഓവറിനപ്പുറം കെ.എൽ. രാഹുലിനെയും പുറത്താക്കി കരൺ ഷർമ മുംബൈക്ക് അപ്പർഹാൻഡ് നൽകി. 17ാം ഓവറിൽ ട്രെൻഡ് ബോൾട്ട് മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ കളി മുംബൈയുടെ വരുതിയിലായി. അവസാന ഓവറുകളിൽ അശുതോഷ് ശർമയും വിപ്രാജ് നിഗവും മികച്ച ശ്രമം നടത്തിയെങ്കിലും ഡൽഹിയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.