സെഞ്ച്വറിക്ക് ശേഷം പൂജ്യം; കുട്ടിത്താരത്തിന് രോഹിത് ശർമയുടെ ഉപദേശം
text_fieldsകഴിഞ്ഞ മത്സരത്തില് ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ച്വറി നേടിയതിന് ശേഷം മുംബൈ ഇന്ത്യൻസിനെതിരെ കളിക്കാൻ ഇറങ്ങിയ രാജസ്ഥാൻ റോയൽസിന്‍റെ കുട്ടിത്താരം വൈഭവ് സൂര്യവംശി പൂജ്യനായി പുറത്തായിരുന്നു. രണ്ട് പന്തിൽ നിന്നുമാണ് താരം റണ്ണൊന്നുമെടുക്കാതെ മടങ്ങിയത്. ഐ.പി.എല്ലിൽ സെഞ്ച്വറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് നേടിയതിന് ശേഷമാണ് വൈഭവിന്‍റെ പരാജയം. ദീപക് ചഹറിന്‍റെ പന്തിൽ വിൽ ജാക്സിന് ക്യാച്ച് നൽകിയാണ് താരം കളം വിട്ടത്.
മത്സരത്തിന് ശേഷം മുൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ രോഹിത് ശർമ വൈഭവിനെ ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മത്സരത്തിന് ശേഷം താരങ്ങൾ കൈകൊടുത്ത് പിരിയുമ്പോഴായിരുന്നു രോഹിത് വൈഭവിനെ മാറ്റിനിർത്തി ഉപദേശങ്ങൾ നൽകിയത്. 'അവൻ പഠിക്കും, ഇപ്പോൾ രോഹിത്തിന്‍റെ പ്രചോദനമേകുന്ന വാക്കുകളും അവനൊപ്പമുണ്ട്,' കമന്‍ററി ബോക്സിൽ നിന്നും രവി ശാസ്ത്രി പറഞ്ഞു.
മുംബൈക്കെതിരെ നൂറ് റൺസിനായിരുന്നു രാജസ്ഥാന്‍റെ തോൽവി. ഇതോടെ രാജസ്ഥാൻ പ്ലേ ഓഫ് കടക്കില്ലെന്ന് ഉറപ്പായി. . രാജസ്ഥാൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്ന മത്സരത്തിൽ വെറും 117 റൺസിനാണ് എല്ലാവരും പുറത്തായത്. സ്കോർ: മുംബൈ 217/2 (20 ഓവർ), രാജസ്ഥാൻ 117ന് എല്ലാവരും പുറത്ത് (16.1 ഓവർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

