Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്ന് മെസ്സി, ഇന്ന് രോഹിത്; സ്വപ്ന കിരീടത്തിനൊപ്പം ഉറക്കമുണർന്ന് ഇന്ത്യൻ നായകൻ

text_fields
bookmark_border
അന്ന് മെസ്സി, ഇന്ന് രോഹിത്; സ്വപ്ന കിരീടത്തിനൊപ്പം ഉറക്കമുണർന്ന് ഇന്ത്യൻ നായകൻ
cancel

ബാർബഡോസ്: അർജന്റീന ഇതിഹാസം ലയണൽ മെസ്സി ലോകകിരീടം നെഞ്ചോട് ചേർത്ത് കിടന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ലോകംമുഴുവൻ ആഘോഷിക്കപ്പെട്ടതാണ്.

സമാനമായ ഒരു ചിത്രമാണ് ട്വന്റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം നാകയൻ രോഹിത് ശർമ ഇസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ലോകകിരീടം അരികിൽവെച്ച് ഉറക്കമുണർന്ന് സുപ്രഭാതം നേരുന്ന ചിത്രമാണ് ഇൻസ്റ്റ സ്റ്റോറിയാക്കിയത്.


17 വർഷം നീണ്ട കാത്തിരിപ്പിന് ശുഭാന്ത്യം കുറിച്ചാണ് കരീബിയയിലെ ബാർബഡോസിൽ കുട്ടിക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് കീഴടക്കിയാണ് രോഹിതും സംഘവും ഇന്ത്യയുടെ രണ്ടാമത്തെ ട്വന്റി20 ലോകകീരിടം ഷോക്കേസിലെത്തിച്ചത്.

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റസെടുത്തപ്പോൾ പ്രോട്ടീസ് ചെറുത്തുനിൽപ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസിൽ അവസാനിച്ചു. വിജയത്തിന് പിന്നാലെ നായകൻ രോഹിതും സൂപ്പർ താരം വിരാട് കോഹ്‍ലിയും ട്വന്റി 20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rohit Sharma woke up with the Twenty20 World Cup
Next Story