Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് കോവിഡ്
text_fieldsbookmark_border
Listen to this Article
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഇതോടെ, ഇംഗ്ലണ്ടിനെതിരെ ജൂലായ് ഒന്നിന് എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ രോഹിത് കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ മാറ്റി വെയ്ക്കപ്പെട്ട അവസാന ടെസ്റ്റാണിത്. രോഹിത്തിന്റെ അഭാവത്തില്‍ ആരായിരിക്കും പുതിയ ക്യാപ്ടൻ എന്ന് തീരുമാനമായിട്ടില്ല.
Next Story

