Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം! ലോക റെക്കോഡ് സ്വന്തമാക്കി രോഹിത്

text_fields
bookmark_border
ട്വന്‍റി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം! ലോക റെക്കോഡ് സ്വന്തമാക്കി രോഹിത്
cancel

ഇന്ദോർ: ട്വന്‍റി20 ക്രിക്കറ്റിലെ അപൂർവ ലോക റെക്കോഡുകളിലൊന്ന് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന ചരിത്രത്തിലേക്കാണ് അഫ്ഗാനിസ്താനെതിരെ രണ്ടാം മത്സരത്തിന് രോഹിത് ഇറങ്ങിയത്.

14 മാസത്തെ ഇടവേളക്കുശേഷം രോഹിത് കുട്ടിക്രിക്കറ്റിൽ മൊഹാലിയിൽ ഇന്ത്യക്കായി കളിക്കാനിറങ്ങിയത് 149ാം മത്സരത്തിലായിരുന്നു. അയർലൻഡിന്‍റെ പോൾ സ്റ്റിർലിങ്ങും (134) ജോർജ് ഡോക്രെല്ലുമാണ് (128) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 2022ലെ ട്വന്‍റി20 ലോകകപ്പിലാണ് രോഹിത് അവസാനമായി ഇന്ത്യക്കായി ട്വന്‍റി20 കളിച്ചത്.

അതേസമയം, രണ്ടു മത്സരത്തിലും ബാറ്റിങ്ങിൽ രോഹിത് നിരാശപ്പെടുത്തി. പൂജ്യത്തിനാണ് രണ്ടിലും താരം പുറത്തായത്. ആദ്യ ട്വന്‍റി20യിൽ പൂജ്യത്തിന് റണ്ണൗട്ടായി മടങ്ങി. രണ്ടാം മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡ്. നേരത്തെ, 100 അന്താരാഷ്ട്ര ട്വന്‍റി20 മത്സര വിജയങ്ങളിൽ പങ്കാളിയായ ആദ്യ പുരുഷ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.

രോഹിതിന് മുമ്പ് മൂന്ന് വനിത താരങ്ങൾ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ഡാനി വയാത്താണ് (111) ഏറ്റവും കൂടുതൽ വിജയം നേടിയ താരം. ആസ്ട്രേലിയൻ വനിത താരങ്ങളായ അലിസ ഹീലി, എലിസ് പെറി എന്നിവർ 100 മത്സരവിജയങ്ങളിൽ പങ്കാളികളായി. എന്നാൽ, പുരുഷ താരങ്ങളിൽ 86 വിജയം നേടിയ പാകിസ്താന്‍റെ ഷുഹൈബ് മാലികാണ് രണ്ടാമത്. 73 വിജയം നേടിയ വിരാട് കോഹ്‍ലി മൂന്നാമതുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rohit Sharma Scripts Massive T20I Record
Next Story