12 തവണ നിർഭാഗ്യം! ലാറയോടൊപ്പം വ്യത്യസ്ത റെക്കോഡിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ
text_fieldsഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് ടോസ് വിജയം. ടോസ് വിജയിച്ച ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നർ ഇന്ത്യയെ ഫീൽഡിങ്ങിനയച്ചു. ദുബൈയിൽ വെച്ച് നടക്കുന്ന ഫൈനലിൽ ഇന്ത്യ മൂന്നാം കിരീടം തേടിയെത്തുമ്പോൾ ന്യൂസിലാൻഡിന് ചാമ്പ്യൻസ് ട്രോഫിയിൽ ഇത് രണ്ടാം ഊഴമാണ്.
ടോസ് നഷ്ടപ്പെട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒരു റെക്കോഡിൽ ഇടം നേടിയിരിക്കുകയാണ്. തുടർച്ചയായി 12ാം ടോസ് ആണ് രോഹിത് ശർമ നായകനായി നഷ്ടപ്പെടുന്നത്. മുൻ വെസ്റ്റ് ഇൻഡീസ് നായകൻ ബ്രയാൻ ലാറയുടെ റെക്കോഡിനൊപ്പമാണ് രോഹിത് ശർമ ഇടം നേടിയത്. 1998-1999 വർഷത്തിൽ ലാറ തുടർച്ചയായി 12 ടോസ് നഷ്ടപ്പെടുത്തിയിരുന്നു. ഇന്ത്യൻ ടീമിന്‍റെ തുടർച്ചയായുള്ള 15ാം മത്സരത്തിലെ ടോസ് തോൽവിയും ഇതിലൂടെ അടയാളപ്പെടുത്തി. 2023 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെടുത്തിയതിന് ശേഷമാണ് രോഹിത് ശർമ തുടർച്ചയായി 12 ടോസ് നഷ്ടപ്പെടുത്തിയത്.
ഏകദിനത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റൻ-
12- ബ്രയാൻ ലാറ (വെസ്റ്റ് ഇൻഡീസ്, ഒക്ടോബർ 1999- മെയ് 1999)
12*- രോഹിത് ശർമ ( ഇന്ത്യ, നവംബർ 2023- മാർച്ച് 2025)
11-പീറ്റർ ബോറൻ ( നെതർലാൻഡ്സ്, മാർച്ച് 2011-ഓഗസ്റ്റ് 2013).
അതേസമയം ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യൻ ടീമെത്തുന്നതെങ്കിൽ ഗ്രൂപ്പ് സ്റ്റേജിൽ ഇന്ത്യയോട് മാത്രമാണ് ന്യൂസിലാൻഡ് തോറ്റത്. ആസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനൽ പ്രവേശനം നടത്തിയപ്പോൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെയാണ് സെമിയിൽ പരാജയപ്പെടുത്തിയത്.
ന്യൂസിലാൻഡ് ഇലവൻ- വിൽ യങ്, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലഥാം(കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മൈക്കൾ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ(ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, കയ്‍ൽ ജമേഴ്സൺ, വില്യം ഒറൂർക്ക്
ഇന്ത്യ ഇലവൻ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ (w), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, വരുൺ ചകരവർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

