Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതോൽവിക്ക്​ പിന്നാലെ...

തോൽവിക്ക്​ പിന്നാലെ രോഹിത്​ ശർമക്ക്​ പിഴയും വിധിച്ചു

text_fields
bookmark_border
rohit
cancel

ചെന്നൈ: ഡൽഹി കാപ്പിറ്റൽസിനെതിരായ തോൽവിക്ക്​ പിന്നാ​െല മുംബൈ ഇന്ത്യൻസ്​ നായകൻ രോഹിത്​ ശർമക്ക്​ പിഴയും വിധിച്ചു. കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ 12 ലക്ഷം രൂപയാണ്​ രോഹിതിന്​ പിഴ വിധിച്ചത്​. ഇന്നലെ ചെന്നൈ ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറുവിക്കറ്റിനാണ്​ ഡൽഹി മുംബൈയെ തകർത്തത്​.

സീസണിൽ രോഹിത്​ ശർമക്ക്​ പിഴ വിധിക്കുന്നത്​ ഇതാദ്യമായാണ്​. കുറഞ്ഞ ഓവർനിരക്കിനുള്ള പിഴ 12 ലക്ഷം രൂപയും ആവർത്തിച്ചാൽ 24 ലക്ഷവുമാണ്​. കൂടാതെ ടീമംഗങ്ങൾ മാച്ച്​ ഫീയുടെ 25 ശതമാനമോ ആറ്​ ലക്ഷമോ പിഴ അടക്കണം. മൂന്നാം തവണയും കുറ്റം ചെയ്യുകയാണെങ്കിൽ നായകൻ 30 ലക്ഷം രൂപയും ടീമംഗങ്ങൾ 12 ലക്ഷം രൂപയോ മാച്ച്​ ഫീയുടെ 50 ശതമാ​നമോ പിഴയടക്കണമെന്നാണ്​ ബി.സി.സി.ഐയുടെ പുതിയ വ്യവസ്ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit Sharmaipl 2021
News Summary - Rohit Sharma fined Rs 12 lakh for slow over rate
Next Story