Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയനായകൻ! ട്വന്‍റി20 ക്രിക്കറ്റിൽ ധോണിയുടെ റെക്കോഡിനൊപ്പമെത്തി രോഹിത്

text_fields
bookmark_border
വിജയനായകൻ! ട്വന്‍റി20 ക്രിക്കറ്റിൽ ധോണിയുടെ റെക്കോഡിനൊപ്പമെത്തി രോഹിത്
cancel

അഫ്ഗാനിസ്താനെതിരായ രണ്ടു ട്വന്‍റി20 മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനകം പരമ്പരയും സ്വന്തമാക്കി. രണ്ടു മത്സരത്തിലും ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

14 മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ട്വന്‍റി20 ടീമിലേക്ക് മടങ്ങിയെത്തിയ നായകൻ രോഹിത് ശർമ ബാറ്റിങ്ങിൽ ആരാധകരെ നിരാശപ്പെടുത്തി. രണ്ടിലും പൂജ്യത്തിനാണ് താരം പുറത്തായത്. താരത്തിന്‍റെ ബാറ്റിൽനിന്ന് റണ്ണൊന്നും പിറന്നില്ലെങ്കിലും ഒരുപിടി റെക്കോഡുകളാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിലെ ജയത്തോടെ ഇന്ത്യൻ നായകനായി ഏറ്റവും കൂടുതൽ ട്വന്‍റി20 മത്സരങ്ങൾ ജയിക്കുന്ന താരമെന്ന എം.എസ്. ധോണിയുടെ റെക്കോഡിനൊപ്പമെത്തി രോഹിത്.

ഇരുവരും നായകനായി 41 മത്സരങ്ങളാണ് ജയിച്ചത്. 72 ട്വന്‍റി20 മത്സരങ്ങളാണ് ധോണി കളിച്ചത്. എന്നാൽ, രോഹിത് 53 മത്സരങ്ങളും. കൂടാതെ, അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന ചരിത്രത്തിലേക്കാണ് അഫ്ഗാനിസ്താനെതിരെ രണ്ടാം മത്സരത്തിന് രോഹിത് ഇറങ്ങിയത്. അയർലൻഡിന്‍റെ പോൾ സ്റ്റിർലിങ്ങും (134) ജോർജ് ഡോക്രെല്ലുമാണ് (128) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

നേരത്തെ, 100 അന്താരാഷ്ട്ര ട്വന്‍റി20 മത്സര വിജയങ്ങളിൽ പങ്കാളിയായ ആദ്യ പുരുഷ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. രോഹിതിന് മുമ്പ് മൂന്ന് വനിത താരങ്ങൾ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിന്‍റെ ഡാനി വയാത്താണ് (111) ഏറ്റവും കൂടുതൽ വിജയം നേടിയ താരം. ആസ്ട്രേലിയൻ വനിത താരങ്ങളായ അലിസ ഹീലി, എലിസ് പെറി എന്നിവർ 100 മത്സരവിജയങ്ങളിൽ പങ്കാളികളായി. എന്നാൽ, പുരുഷ താരങ്ങളിൽ 86 വിജയം നേടിയ പാകിസ്താന്‍റെ ഷുഹൈബ് മാലികാണ് രണ്ടാമത്. 74 വിജയം നേടിയ വിരാട് കോഹ്‍ലി മൂന്നാമതുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rohit Sharma equals MS Dhoni's record in T20Is
Next Story