Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 9:10 AM GMT Updated On
date_range 26 May 2023 9:13 AM GMTരോഹിത് ശർമ ധോണിയെ പോലെ പ്രതിഭയുള്ളയാൾ; അർഹിക്കുന്ന പ്രശംസ നൽകുന്നില്ലെന്ന് ഗവാസ്കർ
text_fieldsbookmark_border
മുംബൈ: ഐ.പി.എല്ലിൽ രോഹിത് ശർമ ഒരു അണ്ടർറേറ്റഡ് ക്യാപ്റ്റൻ ആണെന്നാണ് തോന്നുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ പറഞ്ഞു. നായകത്വത്തിന് എം.എസ് ധോണിയോളം പ്രതിഭയുണ്ടായിട്ടും അർഹിക്കുന്ന പ്രശംസ രോഹിതിന് ലഭിക്കുന്നില്ലെന്നും ഗവാസ്കർ തുറന്നടിച്ചു.
മുംബൈ ഇന്ത്യൻസ്- ലഖ്നോ സൂപ്പർ ജയന്റ്സ് എലിമിനേറ്റർ പോരാട്ടത്തിന് ശേഷം രോഹിത് ശർമ്മയുടെ നായകത്വം ചൂണ്ടിക്കാട്ടിയാണ് ഗവാസ്കർ പറഞ്ഞത്. രോഹിതിന്റെ തന്ത്രപരമായ ഓൺ-ഫീൽഡ് തീരുമാനങ്ങളാണ് ടീമിനെ വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
ഈ സീസൺ ഐ.പി.എല്ലിൽ അവസാന നിമിഷമാണ് പ്ലേഓഫിൽ കടന്നുകൂടിയതെങ്കിലും ഐ.പി.എല്ലിലെ എക്കാലത്തെ മികച്ച ടീമാണ് മുംബൈ ഇന്ത്യൻസ്. ടീമിനെ കിരീടത്തിലെത്തിക്കുന്നതിൽ രോഹിതിന്റെ ക്യാപ്റ്റൻസി നിർണായമായിരുന്നു എന്നാണ് ഗവാസ്കറിന്റെ അഭിപ്രായം.
Next Story