Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഫിറ്റായി ഹിറ്റ്​മാൻ...

ഫിറ്റായി ഹിറ്റ്​മാൻ വരുന്നു; ഫി​റ്റ്​​ന​സ്​ ക​ട​മ്പ ക​ട​ന്ന്​ രോ​ഹി​ത്​ ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​

text_fields
bookmark_border
ഫിറ്റായി ഹിറ്റ്​മാൻ വരുന്നു; ഫി​റ്റ്​​ന​സ്​ ക​ട​മ്പ ക​ട​ന്ന്​ രോ​ഹി​ത്​ ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​
cancel

ന്യൂ​ഡ​ൽ​ഹി: ആ​ശ​ങ്ക​ക​ൾ​ക്കു വി​രാ​മ​മാ​യി ഹി​റ്റ്​​മാ​ൻ തി​രി​കെ​യെ​ത്തു​ന്നു. ഫി​റ്റ്​​ന​സ്​ ടെ​സ്​​റ്റി​െൻറ ക​ട​മ്പ​ക​ൾ ക​ട​ന്ന്​ രോ​ഹി​ത്​ ശ​ർ​മ ആ​സ്​​ട്രേ​ലി​​യ​ക്കെ​തി​രാ​യ ഇ​ന്ത്യ​ൻ ടെ​സ്​​റ്റ്​ ടീ​മി​നൊ​പ്പം ഉ​ട​ൻ ചേ​രും. പ​ര​മ്പ​ര​യി​ലെ ഒ​ന്നും ര​ണ്ടും ടെ​സ്​​റ്റു​ക​ൾ ന​ഷ്​​ട​മാ​വു​മെ​ങ്കി​ലും അ​വ​സാ​ന ര​ണ്ടു​ ടെ​സ്​​റ്റി​ലും രോ​ഹി​തി​ന് ക​ളി​ക്കാ​നാ​വും. വെ​ള്ളി​യാ​ഴ്​​ച ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൽ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി​യി​ൽ ഡ​യ​റ​ക്​​ട​ർ രാ​ഹു​ൽ ദ്രാ​വി​ഡി​െൻറ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന. ഇ​ത്​ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ താ​രം 14ന്​ ​ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ പ​റ​ക്കു​മെ​ന്ന്​ ബി.​സി.​സി.​ഐ അം​ഗം അ​റി​യി​ച്ചു.

ആ​സ്​​ട്രേ​ലി​യ​യി​ലെ​ത്തി 14 ദി​വ​സ​ത്തെ ക്വാ​റ​​ൻ​റീ​ൻ ക​ഴി​ഞ്ഞ ശേ​ഷം മാ​ത്ര​മേ താ​ര​ത്തി​ന്​ ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ചേ​രാ​നാ​വൂ. ​നേ​രി​ട്ട്​ സി​ഡ്​​നി​യി​ലെ​ത്തു​ന്ന താ​രം ക്വാ​റ​​ൻ​റീ​നി​ലും പ​രി​ശീ​ല​നം തു​ട​രും. ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​നാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ അ​സാ​ന്നി​ധ്യം രോ​ഹി​തി​െൻറ തി​രി​ച്ചു​വ​ര​വോ​ടെ പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ്​ ഇ​ന്ത്യ​ൻ ക്യാ​മ്പി​െൻറ പ്ര​തീ​ക്ഷ. ഡി​സം​ബ​ർ 17നാ​ണ്​ ​പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്​​റ്റ്. ​ര​ണ്ടാം ടെ​സ്​​റ്റ്​ ഡി​സം​ബ​ർ 26നും ​ആ​രം​ഭി​ക്കും. ജ​നു​വ​രി 7-11 സി​ഡ്​​നി, ജ​നു​വ​രി 15-19 ബ്രി​സ്ബേ​ൻ എ​ന്നി​ങ്ങ​നെ​യാ​ണ്​ മൂ​ന്നും നാ​ലും ടെ​സ്​​റ്റു​ക​ൾ.

ഐ.​പി.​എ​ൽ മ​ത്സ​ര​ത്തി​നി​ടെ ​കാ​ൽ​വ​ണ്ണ​ക്ക്​ പ​രി​ക്കേ​റ്റ രോ​ഹി​തി​ന്​ ഏ​ക​ദി​ന, ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ഷ്​​ട​മാ​യി​രു​ന്നു. ഐ.​പി.​എ​ല്ലി​ലെ ഏ​താ​നും മ​ത്സ​ര​ങ്ങ​ളും ന​ഷ്​​ട​മാ​യി. എ​ന്നാ​ൽ, ഫൈ​ന​ലി​ൽ ടീ​മി​നെ ന​യി​ച്ച്​ കി​രീ​ടം സ​മ്മാ​നി​ച്ച്​ തി​രി​ച്ചു​വ​ര​വ്​ പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും രോ​ഹി​തി​നെ ബം​ഗ​ളൂ​രു എ​ൻ.​സി.​എ അ​ക്കാ​ദ​മി​യി​ലേ​ക്ക്​ അ​യ​ക്കാ​നാ​യി​രു​ന്നു ബോ​ർ​ഡ്​ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-australiaRohit Sharma
News Summary - Rohit Sharma clears assessment, to fly to Australia on December 13
Next Story