Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഹിത് ശർമ്മ-റിതിക ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു

text_fields
bookmark_border
രോഹിത് ശർമ്മ-റിതിക ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു
cancel

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മക്കും ഭാര്യ റിതിക സജദേഹിനും ആൺകുഞ്ഞ് പിറന്നു. രണ്ടാമത്തെ കുട്ടിയെയാണ് ഇരുവരും സ്വാഗതം ചെയ്യുന്നത്. 2018ൽ ഇരുവർക്കും സമെയ്റയെന്ന പേരിൽ പെൺകുട്ടി പിറന്നിരുന്നു.

റിതികയുടെ പ്രസവത്തിന് മുന്നോടിയായി രോഹിത് ക്രിക്കറ്റിൽ നിന്നും താൽക്കാലിക ഇടവേളയെടുത്തിരുന്നു. ഇതുമൂലം ബോർഡർ-ഗവാസ്കർ ട്രോഫിയുടെ പരിശീലന സെഷനിൽ രോഹിതിന് പ​ങ്കെടുക്കാൻ സാധിച്ചിരുന്നില്ല. റിതിക ഗർഭിണിയായ വിവരം ദമ്പതികൾ വെളിപ്പെടുത്തിയിരുന്നില്ല. ആസ്ട്രേലിയയുമായുള്ള പെർത്ത് ടെസ്റ്റിൽ രോഹിതിന്റെ പങ്കാളിത്തത്തെ കുറിച്ച് അനിശ്ചിതത്വമുണ്ടായതോടെയാണ് വിവരം പുറത്തറിഞ്ഞത്.

​ആസ്ട്രേലിയയുമായി നിർണായക ടെസ്റ്റ് പരമ്പര നടക്കാനിരിക്കെ കുടുംബത്തിനോടൊപ്പം ചെലവഴിക്കാനായിരുന്നു രോഹിത് തീരുമാനിച്ചത്. ഇതോടെ ആദ്യ ടെസ്റ്റിൽ രോഹിത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് വലിയ ആശങ്ക ഉയർന്നിരുക്കുന്നത്. പരമ്പരക്ക് മുന്നോടിയായി ആസ്ട്രേലിയക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് രോഹിത്തിന്റെ ആദ്യ ടെസ്റ്റിലെ പങ്കാളത്തത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും വ്യക്തമാക്കിയിരുന്നു.

അതേസമയം, നിർണായക പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രോഹിത് കളിക്കാത്തതിൽ വിമർശനം സുനിൽ ഗവാസ്കറിനെ പോലുള്ള മുൻ താരങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, രോഹിത്തിനെ പിന്തുണച്ച് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ച് രംഗത്തെത്തി. കുടുംബത്തിനൊപ്പം നിൽക്കുന്നത് എപ്പോഴും സ​ന്തോഷം നൽകുന്ന കാര്യമാണെന്നും ഇത്തരമൊരു തീരുമാനമെടുത്ത രോഹിത്തിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rohit Sharma and Ritika Sajdeh blessed with baby boy
Next Story