Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോ​ഹി​തും ഇ​ശാ​ന്തും...

രോ​ഹി​തും ഇ​ശാ​ന്തും ഔ​ട്ട്; ​ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങു​ന്നു

text_fields
bookmark_border
രോ​ഹി​തും ഇ​ശാ​ന്തും ഔ​ട്ട്; ​ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങു​ന്നു
cancel

ന്യൂ​ഡ​ൽ​ഹി: പ​രി​ക്കേ​റ്റ രോ​ഹി​ത്​ ശ​ർ​മ​ക്കും ഇ​ശാ​ന്ത്​ ശ​ർ​മ​ക്കും ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങു​ന്നു. ആ​ദ്യ ര​ണ്ടു ടെ​സ്​​റ്റും ന​ഷ്​​ട​മാ​വു​മെ​ന്നു​റ​പ്പാ​യ താ​ര​ങ്ങ​ൾ​ക്ക്​ ശേ​ഷി​ച്ച ര​ണ്ടു​ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കാ​നാ​വു​മെ​ന്ന്​ സ്​​ഥി​രീ​ക​രി​ക്കാ​ൻ ബി.​സി.​സി.​ഐ​ക്ക്​ ക​ഴി​യു​ന്നി​ല്ല.

ഐ.​പി.​എ​ല്ലി​നി​ടെ പ​രി​ക്കേ​റ്റ ഇ​രു​വ​രും നി​ല​വി​ൽ ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൽ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ഡി​സം​ബ​ർ 17നാ​ണ്​ നാ​ലു​ ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ആ​സ്​​ട്രേ​ലി​യ​യി​ലെ​ത്തി ടീ​മി​നൊ​പ്പം ചേ​ർ​ന്നാ​ൽ​പോ​ലും ഇ​രു​വ​രും 14 ദി​വ​സ ക്വാ​റ​​ൻ​റീ​​നും നാ​ലാ​ഴ്​​ച​ത്തെ പ​രി​ശീ​ല​ന സ​മ​യ​വും ക​ഴി​ഞ്ഞ്​ ടീ​മി​നൊ​പ്പം ചേ​രു​േ​മ്പാ​ഴേ​ക്കും ര​ണ്ടു​ ടെ​സ്​​റ്റു​ക​ൾ ക​ഴി​ഞ്ഞി​രി​ക്കും. ജ​നു​വ​രി ഏ​ഴി​ന്​ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം ടെ​സ്​​റ്റ്​ ക​ളി​ക്ക​ണ​മെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ ആ​സ്​​ട്രേ​ലി​യ​യി​ലെ​ത്ത​ണ​മെ​ന്നാ​ണ്​ നി​ല​വി​ലെ സ്​​ഥി​തി.

എ​ന്നാ​ൽ, പൂ​ർ​ണ ഫി​റ്റ്​​ന​സ്​ ഇ​തു​വ​രെ​യും വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല എ​ന്ന​തി​നാ​ൽ, യാ​ത്ര ഇ​നി​യും വൈ​കും. ഇ​ക്കാ​ര്യ​ത്തി​ൽ ​ബി.​സി.​സി.​ഐ​ക്ക്​ വ്യ​ക്ത​ത​യു​മി​ല്ല. താ​ര​ങ്ങ​ൾ മൂ​ന്ന്, നാ​ല്​ ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​സ്​​ട്രേ​ലി​യ​യി​ലെ​ത്തി​യാ​ലേ ടെ​സ്​​റ്റ്​ ക​ളി​ക്കാ​നാ​വൂ എ​ന്നാ​ണ്​ കോ​ച്ച്​ ര​വി ശാ​സ്​​ത്രി​യു​ടെ നി​ല​പാ​ട്.ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഫി​റ്റ്​​ന​സ്​ പ​രി​ശോ​ധ​ന​ഫ​ലം ബി.​സി.​സി.​ഐ, സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി, ടീം ​മാ​നേ​ജ്​​മെൻറ്​ എ​ന്നി​വ​രെ ധ​രി​പ്പി​ച്ച​താ​യി എ​ൻ.​സി.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ മാ​ത്ര​മേ രോ​ഹി​തി​ന്​ ആ​സ്​​ട്രേ​ലി​യ​യി​ലേ​ക്ക്​ പ​റ​ക്കാ​ൻ ക​ഴി​യൂ. അ​ങ്ങ​നെ​യെ​ങ്കി​ൽ ഡി​സം​ബ​ർ 22നു​ശേ​ഷ​മേ അ​ദ്ദേ​ഹ​ത്തി​ന്​ പ​രി​ശീ​ല​നം ആ​രം​ഭി​ക്കാ​നാ​വൂ. ഇ​ശാ​ന്തും ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല. ദി​വ​സം 20 ഓ​വ​ർ എ​റി​യാ​നു​ള്ള ശാ​രീ​രി​ക അ​വ​സ്​​ഥ​യി​ലേ​ക്ക്​ എ​ത്തി​യാ​ലേ, ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്തൂ എ​ന്ന്​ ഉ​റ​പ്പി​ക്കാ​നാ​വൂ. ചു​രു​ക്ക​ത്തി​ൽ, ഈ ​ക​ട​മ്പ​ക​ളെ​ല്ലാം ക​ട​ന്നാ​ലേ അ​വ​സാ​ന ര​ണ്ടു​ ടെ​സ്​​റ്റി​ൽ ഇ​രു​വ​ർ​ക്കും ക​ളി​ക്കാ​നാ​വൂ.

ഭാ​ര്യ​യു​ടെ പ്ര​സ​വ​ത്തി​നാ​യി ​വി​രാ​ട്​ കോ​ഹ്​​ലി നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​േ​മ്പാ​ൾ അ​വ​സാ​ന ര​ണ്ടു​ ടെ​സ്​​റ്റി​ൽ രോ​ഹി​തി​െൻറ അ​സാ​ന്നി​ധ്യം ഇ​ന്ത്യ​ക്ക്​ തി​രി​ച്ച​ടി​യാ​വും. രോ​ഹി​തി​ന്​ പ​ക​രം ശ്രേ​യ​സ്​ അ​യ്യ​രാ​വും ഒ​ന്നും ര​ണ്ടും ടെ​സ്​​റ്റ്​ ക​ളി​ക്കു​ക. ന​വം​ബ​ർ 27ന്​ ​ഏ​ക​ദി​ന മ​ത്സ​ര​ത്തോ​ടെ പ​ര​മ്പ​ര ആ​രം​ഭി​ക്കും. പി​ന്നാ​ലെ മൂ​ന്നു​ ട്വ​ൻ​റി20​യും ക​ഴി​ഞ്ഞ്​ ഡി​സം​ബ​ർ 17നാ​ണ്​ ആ​ദ്യ ടെ​സ്​​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rohith sharmaIshant Sharma
News Summary - Rohit, Ishant ruled out of first two tests
Next Story