Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡൽഹി ക്രിക്കറ്റ്​...

ഡൽഹി ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറാകാൻ അരുൺ ജയ്​റ്റ്​ലിയുടെ മകൻ രോഹൻ

text_fields
bookmark_border
ഡൽഹി ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറാകാൻ അരുൺ ജയ്​റ്റ്​ലിയുടെ മകൻ രോഹൻ
cancel

ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറാകാൻ അന്തരിച്ച മുൻ കേ​ന്ദ്രമന്ത്രി അരുൺ ജയ്​റ്റ്​ലിയുടെ മകൻ രോഹൻ ജയ്​റ്റ്​ലിയും. നോമിനേഷൻ നൽകിയ രോഹൻ ജയ്​റ്റ്​ലി പ്രസിഡൻറ്​ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചതായാണ്​ സൂചനകൾ.

ഡൽഹി ക്രിക്കറ്റ്​ അസോസിയേഷ​െൻറ അനാവശ്യ ചെലവുകൾ ചുരുക്കി സംഘടനയെ അഴിമതി വിമുക്തമാക്കുമെന്ന്​ രോഹൻ പ്രസ്​താവിച്ചു. 31 കാരനായ രോഹൻ അഭിഭാഷകനാണ്​.

മുൻ പ്രസിഡൻറ്​ രജത്​ ശർമ ​അസോസിയേഷനിലെ ഗ്രൂപ്പ്​ വഴക്കുകളെത്തുടർന്നാണ്​ രാജിവെച്ചത്​. പ്രസിഡൻറ്,​ ട്രഷറർ, നാലു ഡയറക്​ടർമാർ അടക്കം ആറു ഒഴിവുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

ബി.ജെ.പിയുടെ സമുന്നത നേതാവും കേ​ന്ദ്ര ധനമന്ത്രിയുമായിരുന്ന അരുൺ ജയ്​റ്റ്​ലി ബി.സി.സി.ഐ വൈസ്​ പ്രസിഡൻറായും ഡൽഹി ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്​. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ മകൻ ജയ്​ ഷാ നിലവിൽ ബി.സി.സി.​ഐ സെക്രട്ടറിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DDCARohan Jaitley
Next Story