Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഋഷഭ് പന്ത് ഐ.സി.സിയുടെ പ്രഥമ 'െപ്ലയർ ഓഫ് ദ മന്ത്'
text_fieldsbookmark_border
ദുബൈ: ഐ.സി.സിയുടെ പ്രഥമ 'െപ്ലയർ ഓഫ് ദ മന്ത്' പുരസ്കാരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്. ഓരോ മാസത്തെയും മികച്ച ക്രിക്കറ്റർക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിെൻറ ജനുവരിയിലെ ജേതാവായാണ് പന്തിനെ തിരഞ്ഞെടുത്തത്. ആസ്ട്രേലിയൻ പര്യടനത്തിൽ 97, പുറത്താവാതെ 89 റൺസുമായി ഇന്ത്യൻ പരമ്പര നേട്ടത്തിൽ പന്തിെൻറ പ്രകടനം നിർണായകമായിരുന്നു.
അവാർഡ് ടീമിലെ മുഴുവൻ അംഗങ്ങൾക്കുമായി സമർപ്പിക്കുന്നുവെന്ന് പന്ത് അറിയിച്ചു. ജോ റൂട്ട്, പോൾ സ്െറ്റർലിങ് എന്നിവരെ അവസാന റൗണ്ടിൽ പിന്തള്ളിയാണ് ഇന്ത്യൻ താരം ജേതാവായത്. വനിതകളിൽ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളർ ഷബനിം ഇസ്മായിൽ ജേതാവായി.
Next Story

