Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയുടെ മത്സരം കാണാൻ ഋഷബ് പന്തും; ഗുജറാത്ത് ഡ്രസ്സിങ് റൂമിലുമെത്തി

text_fields
bookmark_border
ഡൽഹിയുടെ മത്സരം കാണാൻ ഋഷബ് പന്തും; ഗുജറാത്ത് ഡ്രസ്സിങ് റൂമിലുമെത്തി
cancel

ന്യൂഡൽഹി: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷബ് പന്ത് ഐ.പി.എല്ലിലെ തന്റെ ടീമായ ഡൽഹി കാപിറ്റൽസിലെ സഹതാരങ്ങൾക്ക് ആവേശം പകരാൻ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുമ്പ് എത്തിയ താരം ഇതിനിടയിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ഡ്രസ്സിങ് റൂമിലും എത്തി. പന്തിനൊപ്പമുള്ള ശുഭ്മാൻ ഗില്ലിന്റെ ചിത്രം ഗുജറാത്ത് ടൈറ്റൻസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെക്കുകയും ചെയ്തു. ‘ഞങ്ങളുടെ ഡ്രസ്സിങ് റൂമിലെത്തിയ പ്രത്യേക അതിഥി’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.

ഡൽഹി-ഡെറാഡൂൺ ഹൈവേയിലുണ്ടായ കാറപകടത്തിലാണ് ഋഷബ് പന്തിന് ഗുരുതര പരിക്കേറ്റത്. ശസ്ത്രക്രിയകൾക്ക് വിധേയനായ താരം പൂർണ ആരോഗ്യം വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ചൊവ്വാഴ്ച സ്വന്തം ടീമിന്റെ ഹോംമാച്ച് ഡൽഹിയിൽ നടക്കുമ്പോൾ താരം കളികാണാനെത്തുകയായിരുന്നു.

എന്നാൽ, തുടർച്ചയായ രണ്ടാം മത്സരത്തിലും ഡൽഹി പരാജയപ്പെട്ടു. ആറു വിക്കറ്റിനായിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിൽ ഗുജറാത്ത് 18.1 ഓവറിൽ ലക്ഷ്യത്തിലെത്തി. 48 പന്തിൽ 62 റൺസെടുത്ത് പുറത്താകാതെ നിന്ന സായ് സുദർശനാണ് ഗുജറാത്തിന്‍റെ വിജയശിൽപി. 16 പന്തിൽ 31 റൺസുമായി ഡേവിഡ് മില്ലർ മികച്ച പിന്തുണ നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rishabh Pant to watch Delhi match; also visited the Gujarat dressing room
Next Story