Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വിമ്മിങ് പൂളിൽ നടക്കുന്ന വിഡിയോ പങ്കുവെച്ച് ഋഷബ് പന്ത്; ആശംസയുമായി സൂര്യയും രവി ശാസ്ത്രിയും

text_fields
bookmark_border
സ്വിമ്മിങ് പൂളിൽ നടക്കുന്ന വിഡിയോ പങ്കുവെച്ച് ഋഷബ് പന്ത്; ആശംസയുമായി സൂര്യയും രവി ശാസ്ത്രിയും
cancel

കാറപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തിരിച്ചുവരവിനുള്ള കഠിന പരിശ്രമത്തിലാണ്. ശാരീരിക പ്രയാസങ്ങളെ വൈകാതെ മറികടക്കാനാകുമെന്നും ടീമിൽ തിരിച്ചെത്താനാവുമെന്നുമുള്ള പ്രതീക്ഷയിലാണ് താരം. ദിവസങ്ങൾക്ക് മുമ്പ് ക്രച്ചസ് ഉപയോഗിച്ച് നടക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച 25കാരൻ, ഇപ്പോൾ സ്വിമ്മിങ് പൂളിൽ നടക്കുന്ന പുതിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്.

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള തീവ്ര പരിശീലനത്തിലാണ് താരമെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ വിഡിയോ. ഇന്‍സ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചതോടെ ആശംസകളുമായി സഹതാരം സൂര്യകുമാര്‍ യാദവ് അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ആരാധകരുമെത്തി. ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്ത്രി, ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍, താരം കളിക്കുന്ന ഐ.പി.എല്‍ ക്ലബായ ഡല്‍ഹി കാപിറ്റല്‍സ് തുടങ്ങിയവര്‍ പന്തിന് ആശംസകൾ നേര്‍ന്ന് രംഗത്തെത്തി.

2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് ഋഷഭ് പന്തിന്‍റെ വലതുകാലിന് ഗുരുതര പരിക്കേറ്റത്. അപകടത്തില്‍ കാറിന് തീപിടിച്ചെങ്കിലും താരം അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ശസ്‌ത്രക്രിയകൾക്ക് വിധേയനായി. ആശുപത്രിയില്‍ ഒരു മാസത്തോളം കഴിഞ്ഞ ശേഷം വീട്ടിലെത്തിയ താരം ഫിസിയോതെറപ്പി ഉൾപ്പെടെയുള്ള തുട‍ര്‍ ചികിത്സകളും പരിശീലനവും നടത്തുന്നുണ്ട്. ആറ് മുതൽ ഒമ്പത് മാസം വരെയാണ് പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ ഡോക്ടർമാർ പ്രവചിക്കുന്ന സമയം. വരുന്ന ഐ.പി.എൽ സീസൺ താരത്തിന് നഷ്ടമാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rishabh Pant shared the video of walking in swimming pool; Surya and Ravi Shastri with best wishes
Next Story