
ഇംഗ്ലണ്ട് തോറ്റ കളിയിൽ ഋഷഭ് പന്തിനെ വാനോളം വാഴ്ത്തി ലിവർപൂൾ; കാരണം പക്ഷേ, മറ്റൊന്നാണ്...
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജയിച്ചുകയറിയ ഇന്ത്യക്ക് രാജ്യത്തെ ആ്രാധകരിൽനിന്ന് അഭിനന്ദന പ്രവാഹം ഒഴുകുേമ്പാൾ ടീമംഗമായി മൈതാനത്തെത്തിയില്ലെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ പ്രിമിയർ ലീഗിൽനിന്ന് ഋഷഭ് പന്തിനെ തേടിയുമെത്തി അനുമോദനത്തിന്റെ പൂച്ചെണ്ട്. കളിക്കാൻ ഇറങ്ങി കൂടുതൽ നാണക്കേട് വരുത്താത്തതിനൊന്നുമല്ല ഈ ആശംസകളെന്നതാണ് കൗതുകം.
കളി കഴിഞ്ഞ് ആഘോഷം കൊഴുപ്പിച്ച ടീം എല്ലാവരും ഒത്തുചേർന്ന് ഫോട്ടോയെടുത്തപ്പോൾ പന്ത് അണിഞ്ഞ വേഷമാണ് പ്രിമിയർ ലീഗ് രാജാക്കന്മാർക്ക് പെരുത്ത് ഇഷ്ടമായത്. കളിക്കാനില്ലാത്തതിനാൽ അന്നേരം പന്ത് ധരിച്ചിരുന്നത് ലിവർപൂൾ ജഴ്സിയാണ്. ഇന്ത്യൻ ടീമംഗമായിട്ടും താരം ലിവർപൂളിന്റെ ആരാധകനാണെന്നാണ് ന്യായമായും ചെമ്പട സംശയിക്കുന്നത്. േഫാട്ടോ ശ്രദ്ധയിൽപെട്ട ലിവർപൂൾ അനുമോദനം ചൊരിഞ്ഞ് ട്വിറ്ററിൽ ഇത് പങ്കുവെക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
