Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡൽഹിയെ നയിക്കാൻ...

ഡൽഹിയെ നയിക്കാൻ പന്ത്​; സഞ്​ജു x പന്ത്​ പോരിന്​ മൂർച്ച കൂടും

text_fields
bookmark_border
sanju-pant
cancel
camera_alt

സഞ്​ജു സാംസൺ, ​ഋഷഭ്​ പന്ത്​

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ എം.എസ്​. ധോണി ഒഴിച്ചിട്ട്​ പോയ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാന്‍റെ സീറ്റിനായി നിലവിൽ പിടിവലി നടക്കുകയാണ്​.

ടെസ്റ്റിലെ സ്​ഥാനം ഋഷഭ്​ പന്ത്​ ആസ്​ട്രേലിയൻപര്യടനത്തോടെ ഏറെക്കുറേ ഉറപ്പിച്ചെങ്കിലും ഓരോ തവണ ഐ.പി.എൽ എത്തുന്ന വേളയിലും പരിമിത ഓവർ ക്രിക്കറ്റിൽ ഡൽഹിക്കാരന്​ വെല്ലുവിളിയുമായി ഒരുപിടി താരങ്ങൾ രംഗത്തെത്താറുണ്ട്​. അതിൽ പ്രധാനിയാണ്​ മലയാളി താരവും രാജസ്​ഥാൻ റോയൽസ്​ ക്യാപ്​റ്റനുമായ സഞ്​ജു സാംസൺ.

ശ്രേയസ്​ അയ്യർക്ക്​ പരിക്കേറ്റതോടെ ഡൽഹി നായകനായി പന്ത്​ അവരോധിക്കപ്പെട്ടതോടെ ഈ സീസണിലെ രാജസ്​ഥാൻ- ഡൽഹി മത്സരത്തിന്​ മറ്റൊരു മാനം കൂടി കൈവരാൻ പോകുകയാണ്​. ജനുവരി മാസത്തിൽ ഐ.സി.സിയുടെ മികച്ച താരത്തിനുള്ള പുരസ്​കാരം സ്വന്തമാക്കിയ പന്ത്​ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പ്രതിഭ തെളിയിച്ചത്​ സഞ്​ജുവിന്​ വെല്ലുവിളിയാണ്​.

ആദ്യമായാണ് പന്ത് ഐ.പി.എല്ലിൽ സ്ഥിരം നായകനാകുന്നത്. നേരത്തെ വിജയ് ഹസാരെ ട്രോഫിയില്‍ പന്ത്​ ഡൽഹിയെ നയിച്ചിരുന്നു.

ഐ.പി.എല്ലിൽ സഞ്​ജുവിന്‍റെ ആദ്യ നായകത്വമാണിത്​​. സ്റ്റീവൻ സ്​മിത്തിനെ ടീം റിലീസ്​ ചെയ്​തതോടെയാണ്​ നായകന്‍റെ ഉത്തരവാദിത്വം സഞ്​ജുവിന്‍റെ ചുമലിലെത്തിയത്​. പരിമിത ഓവർ ക്രിക്കറ്റിൽ കേരളത്തെ നയിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ്​ 26കാരൻ ഐ.പി.എല്ലിനെത്തുന്നത്​.

ശ്രീലങ്കൻ ഇതിഹാസ താരം കുമാർ സംഗക്കാരയടക്കമുള്ളവർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം സഞ്​ജുവിന്​ ലഭിക്കും.

രാജസ്​ഥാൻ റോയൽസിന്‍റെ ഡയറക്​ടർ ഓഫ്​ ക്രിക്കറ്റായാണ്​ സംഗ നിയമിതനായത്​. ഏപ്രിൽ ഒമ്പതിനാണ്​ ഐ.പി.എൽ പൂരത്തിന്​ കൊടി കയറുന്നത്​. ഏപ്രിൽ 12ന്​ വാംങ്കഡെ സ്​റ്റേഡിയത്തിൽ പഞ്ചാബ്​ കിങ്​സിനെതിരെയാണ്​ രാജസ്​ഥാന്‍റെ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonRishabh PantIPL 2021
News Summary - rishabh pant to lead delhi capitals match against sanju samson's rajasthan will be thrilling
Next Story