Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്:​ ഓക്​സിജൻ...

കോവിഡ്:​ ഓക്​സിജൻ സിലിണ്ടറുകളും ബെഡുകളും നൽകി ഋഷഭ്​ പന്ത്​

text_fields
bookmark_border
rishabh pant
cancel

ന്യൂഡൽഹി: കോവിഡിനെതിരെ പൊരുതുന്ന രാജ്യത്തിന്​ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ്​ താരം ഋഷഭ്​ പന്ത്​. ഓക്​സിജൻ സിലിണ്ടറുകൾ, കിടക്കകൾ, മെഡിക്കൽ കിറ്റുകൾ എന്നീ സൗകര്യങ്ങൾ ലഭ്യമാക്കാനാണ്​ പന്ത്​ സഹായിക്കുക.

രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും കോവിഡ്​ കാലത്ത്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏ​ർപെട്ടിരിക്കുന്ന സന്നദ്ധ സംഘടനകൾക്കും പന്ത്​ സഹായം നൽകും. ശനിയാഴ്ച സമൂഹ മാധ്യമങ്ങൾ വഴിയാണ്​ പന്ത്​ ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏ​ർപെട്ട മുൻനിര പോരാളികളെ പന്ത്​ അഭിനന്ദിക്കുകയും ചെയ്​തു.

നേരത്തെ ക്രിക്കറ്റ്​ താരങ്ങളായ സചിൻ ടെണ്ടുൽക്കർ, വിരാട്​ കോഹ്​ലി, ശിഖർ ധവാൻ, പാറ്റ്​ കമ്മിൻസ്​, ബ്രെറ്റ്​ ലീ എന്നിവർ സംഭാവനകളിലൂടെ രാജ്യത്തിന്‍റെ കോവിഡിനെതിരായ പോരാട്ടത്തിൽ അണി ചേർന്നിരുന്നു. ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരക്കുമുള്ള ​ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ പന്ത്​ ഇടം നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donation​Covid 19Rishabh Pant
News Summary - Rishabh Pant donates oxygen cylinders, beds in fight against Covid-19 crisis
Next Story