Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ആക്രമണമാണ്​ ഏറ്റവും...

'ആക്രമണമാണ്​ ഏറ്റവും നല്ല പ്രതിരോധം'; ഒരിക്കൽ കൂടി തെളിയിച്ച്​ പന്ത്​

text_fields
bookmark_border
Rishabh Pant
cancel

വെള്ളപന്തിനെയും ചുവന്നപന്തിയെും ഒര​ുപോലെ സമീപിക്കുന്ന ഒരിന്ത്യക്കാരനുണ്ടായിരുന്നു. പേര്​ വീരേന്ദർ സെവാഗ്​. സാ​ങ്കേതികത്തികവില്ലെന്നും കോപ്പിബുക്ക്​ കളിപാഠങ്ങളില്ലെന്നും വിമർശിച്ച​വരെയെല്ലാം സ്​തബ്​ധരാക്കി അയാൾ മൈതാനങ്ങളി​ൽ മാരത്തോൺ ഇന്നിങ്​സുകൾ തീർത്തു. 82.23 സ്​ട്രൈക്ക്​റേറ്റിൽ 8586 റൺസടിച്ചുകൂട്ടിയ സെവാഗ്​ ടെസ്റ്റുകൾക്ക്​ ഉത്സവച്ചായ പകർന്നാണ്​ പാഡഴിച്ചുപോയത്​.

ആക്രമണമാണ്​ ഏറ്റവും നല്ല പ്രതിരോധപാഠമെന്ന്​ ഉൾകൊള്ളുന്ന മറ്റൊരു ഇന്ത്യക്കാരൻ കൂടി ടെസ്റ്റ്​ ക്രിക്കറ്റിൽ പതിയെ നിലയുറപ്പിക്കുകയാണ്​. പക്വതയില്ലെന്ന്​ പഴികേട്ട റിഷഭ്​ പന്ത്​ കടുത്ത സമ്മർദ്ദ നിമിഷങ്ങളെ ഞൊടിയിടകൊണ്ട്​ മാറ്റിമറിച്ച്​ ബാറ്റിങ്​ സമവാക്യങ്ങൾ മാറ്റിമറിക്കുന്നതിന്​ ചെന്നൈ ടെസ്റ്റും സാക്ഷിയാകുന്നു. 88 പന്തുകളിൽ നിന്നും 91 റൺസെടുത്താണ്​ പന്ത്​ ഇക്കുറി മടങ്ങിയത്​. ബാറ്റിനെ ചുംബിച്ച്​ ഗാലറിയിൽ പറന്നിറങ്ങിയ അഞ്ചുസിക്​സറുകളും ഒൻപത്​ ബൗണ്ടറികളും ആ ഇന്നിങ്​സിന്​ അലങ്കാരമായി. പൂജാര പ്രതിരോധിച്ചും കോഹ്​ലിക്കും രഹാനെക്കും നിലയുറപ്പിക്കാനുമാകാതെയും മടങ്ങിയ പിച്ചിൽ ഒരിക്കൽ കൂടി പന്ത്​ സ്വതസിദ്ധമായ ശൈലിയിൽ നിറഞ്ഞാടുകയായിരുന്നു. അർഹിച്ച സെഞ്ച്വറിക്കരികെ ഒരിക്കൽകൂടി വീണുവെന്ന സങ്കടം അപ്പോഴും ബാക്കിനിൽക്കുന്നു.

തുടരെ മൂന്നാംടെസ്റ്റിലാണ്​ പന്ത്​ സെഞ്ച്വറിക്കരികെ ഇന്നിങ്​സ്​ അവസാനിപ്പിക്കുന്നത്​. സിഡ്​നിയിൽ തകർന്നിരുന്ന ഇന്ത്യയുടെ പ്രതീക്ഷകൾ ഊതിക്കത്തിച്ച്​ നേടിയ 97 റൺസും ഗാബ്ബയിലെ പുറത്താകാതെ നേടിയ മഹത്തായ 89 റൺസും ഇതിലുൾപ്പെടും. നേടിയ റൺസുകളേക്കാളുപരി കളിയോടുള്ള സമീപനവും സമ്മർദ്ദങ്ങളെ അതിജീവിക്കുന്ന ആക്രമണോത്സുകതയുമാണ്​ പന്തിനെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിർത്തുന്നത്​.

ഏകദിനത്തിലും ട്വന്‍റി 20യിലും സ്ഥിരതയില്ലെന്ന പഴി കേൾക്കു​േമ്പാഴും 16 ടെസ്റ്റുകളിൽ നിന്നും 43.52 ശരാശരിയിൽ 1088 റൺസ്​ പന്ത്​ തന്‍റെ പേരിലാക്കിക്കഴിഞ്ഞു. നേടിയ രണ്ട്​ സെഞ്ച്വറികളിൽ ഒന്ന്​ ഇംഗ്ലണ്ടിനെതിരെ കെന്നിങ്​ടൺ ഓവലിലും ഒന്ന്​ ഒാസീസിനെതി​െര സിഡ്​നിയുമായിരുന്നെത്​ താരത്തിന്‍റെ ക്ലാസ്​ വെളിവാക്കുന്നു. അനാവശ്യമായി പുറത്താകുന്നുവെന്ന വിമർശനം നിലനിൽക്കു​േമ്പാഴും വലിയ പ്രതീക്ഷകളോടെയാണ്​ 23കാരന്‍റെ ഓരോ ഇന്നിങ്​സും അവസാനിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rishabh Pant
Next Story