Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'നല്ല അനുഭവം';...

'നല്ല അനുഭവം'; ഇംഗ്ലണ്ട്​-ജർമനി മത്സരം ഗാലറിയിലിരുന്ന്​ കണ്ട്​ ഋഷഭ്​ പന്ത്​

text_fields
bookmark_border
നല്ല അനുഭവം; ഇംഗ്ലണ്ട്​-ജർമനി മത്സരം ഗാലറിയിലിരുന്ന്​ കണ്ട്​ ഋഷഭ്​ പന്ത്​
cancel

ലണ്ടൻ: ഏതായാലും ഇംഗ്ലണ്ടി​ലാണ്​. അപ്പോൾ പിന്നെ വെംബ്ലിയിൽ യൂറോകപ്പിലെ നിർണായക മത്സരം നടക്കു​േമ്പാൾ എങ്ങനെ കാണാതിരിക്കും. യൂറോ പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടും ജർമനിയും ഏറ്റുമുട്ടു​േമ്പാൾ സുഹൃത്തുക്കൾക്കൊപ്പം ഗാലറിയിൽ ആസ്വദിച്ച്​ ഇന്ത്യൻ വിക്കറ്റ്​ കീപ്പർ റിഷഭ്​ പന്തും ഉണ്ടായിരുന്നു. മാസ്​കോ സാമൂഹിക അകലമോ ഇല്ലാതെയായിരുന്നു പന്ത്​ പ​ങ്കെടുത്തത്​.

താൻ ഏത്​ ടീമിനെയാണ്​ പിന്തുണക്കുന്നതെന്ന്​ റിഷഭ്​ പന്ത്​ വ്യക്തമാക്കിയില്ല.പന്തി​െൻറ സുഹൃത്തുക്കൾ ഇംഗ്ലണ്ട്​ ജഴ്​സി അണിഞ്ഞാണ്​ എത്തിയത്​. 'നല്ല അനുഭവമായിരുന്നു' എന്ന തലക്കെട്ടിൽ ഗാലറിയിലെ ചിത്രങ്ങളും പന്ത്​ പങ്കുവെച്ചു. ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ് ഫൈനലിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾ അവിടെ തുടരുകയാണ്​. ഓഗസ്​റ്റ്​ നാലുമുതലാണ്​ ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്​റ്റ്​ മത്സരങ്ങൾ ആരംഭിക്കുന്നത്​.

ശ്രീലങ്കയുമായുള്ള ​മത്സരം വേഗം തീർത്ത​ ശേഷം ഫുട്​ബാൾ കാണുന്ന ഇംഗ്ലീഷ്​ ക്രിക്കറ്റ്​ ടീമംഗങ്ങളുടെ വിഡിയോ വൈറലായിരുന്നു. ഗോളടിച്ചപ്പോൾ താരങ്ങൾ തുള്ളിച്ചാടുന്ന വിഡിയോയും ഇംഗ്ലീഷ്​ ക്രിക്കറ്റി​െൻറ ഔദ്യോഗിക പേജിൽ പങ്കുവെച്ചിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rishabh PantEuro Copa
News Summary - rishabh pant at euro cup
Next Story