കളിയിലെ താരമായി ദിഘ് വേഷ്; ശേഷം പന്തിന്‍റെ ഡൽഹി സ്റ്റൈൽ ട്രാൻസ്ലേഷൻ-Video
text_fieldsഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ്-ലഖ്നോ സൂപ്പർജയന്‍റ്സ് പോരാട്ടത്തിൽ ലഖ്നോ വിജയം കരസ്ഥമാക്കിയിരുന്നു. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ 12 റൺസിനായിരുന്നു ലഖ്നോവിന്‍റെ വിജയം. മത്സരത്തിൽ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ യുവതാരം ദിഘ് വേഷ് റാഠിയാണ് കളിയിലെ താരമായത്. മികച്ച ബാറ്റിങ് കാഴ്ചവെച്ച നമാൻ ദീറിനെയാണ് ദിഘ് വേഷ് പറഞ്ഞയച്ചത്. കളിയിലെ താരമായ ദിഘ് വേഷിന് വേണ്ടി ഇംഗ്ലീഷിൽ വിവർത്തനം ചെയ്തുകൊടുത്തത് ടീം ക്യാപ്റ്റൻ ഋഷഭ് പന്താണ്.
തന്‍റെ കോമിക് പ്രകൃതം കളയാതെയാണ് പന്ത് ട്രാൻസ്ലേറ്റ് ചെയ്യുന്നത്. അഭിമുഖത്തിനെത്തിയത് ഇയാൻ ബിഷപ്പായിരുന്നു. അദ്ദേഹത്തിന്‍റെ ഇംഗ്ലീഷ് ഋഷഭ് ഡൽഹി സ്റ്റൈലിൽ മറ്റൊരു ദില്ലിക്കാരനായ ദിഘ് വേഷിന് ട്രാൻസ്ലേറ്റ് ചെയ്തുകൊടുത്തത്. 'ഞാൻ പന്തെറിയുന്നത് ഒരുപാട് ആസ്വദിക്കുന്നു, ബാറ്റർമാരെ അറ്റാക്ക് ചെയ്യാൻ ഞാൻ ഇഷ്ടപ്പെടുന്നു. എവിടെ ബൗൾ ചെയ്താലും വിക്കറ്റ് എടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു,' ദിഘ് വേഷ് പറഞ്ഞു.
സുനിൽ നരെയ്നാണ് തന്‍റെ പ്രചോദനമെന്നും അദ്ദേഹത്തെ പോലെ ഒരു താരമാകാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറയുന്നു. "സുനിൽ നരെയ്ൻ പന്തെറിയുന്നത് കണ്ട കാലം മുതൽ, ഞാൻ എന്‍റെ ബൗളിങ് ആസ്വദിക്കാൻ തുടങ്ങി. വർഷങ്ങളായി സുനിൽ നരെയ്‌നിൻ്റെ മനോഭാവം കണക്കിലെടുത്ത് കൂടുതൽ ആക്രമണാത്മകനാകാൻ ഞാൻ ആഗ്രഹിക്കുന്നു. സമ്മർദ്ദ സാഹചര്യങ്ങളിൽ അദ്ദേഹം വളരെ ശാന്തനാണ്, അതുപോലെ പ്രവർത്തികാനും അങ്ങനെയാകാനും ഞാൻ ആഗ്രഹിക്കുന്നു," ദിഘ് വേഷ് പറഞ്ഞു.
അതേസമയം മത്സരത്തിൽ ലഖ്നോ സൂപ്പർ ജയൻ്റ്സ് മുന്നോട്ടുവെച്ച 204 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് അവസാന ഓവർ വരെ പോരാടിയ മുംബൈ ഇന്ത്യൻസ് 12 റൺസകലെ വീണു. സൂര്യകുമാർ യാദവിൻ്റെയും (67) നമൻധിറിൻ്റെയും (46) ഹർദിക് പാണ്ഡ്യയുടെയും (28) ചെറുത്ത് നിൽപ്പ് 191 റൺസിലവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്നോ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. നേരത്തെ, മിച്ചൽ മാർഷിൻ്റെയും എയ്‌ഡൻ മാർക്രമിൻ്റെയും ഇന്നിങ്സാണ് ലഖ്നോ ഇന്നിങ്സിന് കരുത്തേകിയത്. 31 പന്തിൽ 60 റൺസുമായി മിച്ചൽ മാർഷ് ലഖ്നോക്ക് മികച്ച തുടക്കം സമ്മാനിച്ചു. എ യ്ഡൻ മാർക്രം 53ഉം ആയുഷ് ബദോനി 30ഉം ഡേവിഡ് മില്ലർ 27ഉം റൺസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

