Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എടാ ഇങ്ങോട്ട് നോക്കൂ.... ഓടല്ലേ...'; വൈറലായി സർഫറാസിന്‍റെ 'ആംഗ്യങ്ങൾ'-Video

text_fields
bookmark_border
എടാ ഇങ്ങോട്ട് നോക്കൂ.... ഓടല്ലേ...; വൈറലായി സർഫറാസിന്‍റെ ആംഗ്യങ്ങൾ-Video
cancel

ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നാലാം ദിനം ആദ്യ സെഷനിൽ ഇന്ത്യ ഇപ്പോൾ ഡ്രൈവിങ് സീറ്റിലാണ്. സെഞ്ച്വറിയുമായി സർഫറാസ് ഖാനും അർധസെഞ്ച്വറിയുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. ഇരുവരും തമ്മിലുള്ള കൂട്ടുക്കെട്ട് 100 കടന്നു. ക്ലാസിക് ഷോട്ടുകളും വലിയ ഹിറ്റുകളും ചേർന്ന ഈ കൂട്ടുക്കെട്ടിനിടെ ഒരു റണ്ണൗട്ട് തമാശ നടന്നിരുന്നു.

ഇന്ത്യൻ ഇന്നിങ്സിലെ 56ം ഓവറിലായിരുന്നു സംഭവം. ഓവറിലെ ആദ്യ പന്ത് ഡീപ് ബാക്കവേഡ് പോയിന്‍റിലേക്ക് ലേറ്റ് കട്ട് ചെയ്ത് സർഫറാസ് വളരെ വേഗത്തിൽ ആദ്യ റൺ പൂർത്തിയാക്കിയിരുന്നു. ഋഷഭ് പന്ത് രണ്ടാം റണ്ണിനായി തിരിച്ചോടാൻ തുടങ്ങിയിരുന്നു. എന്നാൽ റണ്ണൗട്ടിൽ നിന്നും രക്ഷപ്പെടാൻ സർഫറാസ് തിരിച്ചയക്കുകയായിരുന്നു.

രണ്ടാം റൺ ഓടാൻ ആരംഭിച്ച പന്ത് നോൺസ്ട്രൈക്കർ എൻഡിലേക്കോ സർഫറാസിനെയോ നോക്കുന്നില്ലായിരുന്നു. എന്നാൽ റൺ തടയാനായി സർഫറാസ് ഖാൻ നോൺ സ്ട്രൈക്കർ എൻഡിൽ നിന്നും അലറുകയും ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം അദ്ദേഹം ചാടുക വരെ ചെയ്തു. ബോളിൽ തന്നോ നോക്കിക്കൊണ്ടിരുന്ന പന്ത് പകുതി ദൂരം ഓടിയതിന് ശേഷമാണ് സർഫറാസ് ചാടുന്നത് കാണുന്നത്. ഉടനെ തന്നെ അദ്ദേഹം തിരിച്ചോടി. ഡെവൺ കോൺവെ എറിഞ്ഞ മോശം ത്രോയും കീപ്പർ പൊസിഷനിൽ അല്ലാതിരുന്നതുമാണ് പന്തിനെ റണ്ണൗട്ട് ആകുന്നതിൽ നിന്നും രക്ഷിച്ചത്-(വീഡിയോ കാണാം).



ഇന്ത്യക്കായി സർഫറാസ് തന്‍റെ ആദ്യ സെഞ്ച്വറിയാണ് തികച്ചത്. ഒരുപാട് കാത്തിരുന്ന അവസരം താരം മികച്ച രീതിയിൽ ഉപയോഗിക്കുകയായിരുന്നു. 110ാം പന്തിലാണ് സർഫറാസ് സെഞ്ച്വറി തികച്ചത്. മഴ കാരണം കളി നിർത്തിവെച്ചപ്പോൾ ഇന്ത്യ 344ന് മൂന്ന് എന്ന നിലയിലാണ്. 125 റൺസ് നേടി സർഫറാസും, 53 റൺസ് നേടി പന്തുമാണ് ക്രീസിൽ. 12 റൺസിന്‍റെ ട്രയൽ മാത്രമാണ് നിലവിൽ ഇന്ത്യക്കുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - rishab pant and Sarfaraz khan funny mixup
Next Story