Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാണ്ഡ്യ...

പാണ്ഡ്യ സഹോദരങ്ങൾക്കിടയിൽ ഭിന്നതയോ? കളിക്ക് ശേഷം ഹസ്തദാനം ചെയ്യാതെ പിരിഞ്ഞ് ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും

text_fields
bookmark_border
പാണ്ഡ്യ സഹോദരങ്ങൾക്കിടയിൽ ഭിന്നതയോ? കളിക്ക് ശേഷം ഹസ്തദാനം ചെയ്യാതെ പിരിഞ്ഞ് ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും
cancel

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തുറ്റ സഹോദര സാന്നിധ്യമായ ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ സജീവമാകുന്നു. ഐ.പി.എൽ 2026ൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിൽ നടന്ന മത്സരത്തിനിടെ ഹാർദിക്കിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്രുണാൽ നടത്തിയ വൈകാരികമായ ആഹ്ലാദപ്രകടനമാണ് ഇത്തരമൊരു നിരീക്ഷണത്തിന് ഇടയാക്കിയത്.

മത്സരത്തിലുടനീളം ഇരുവരും തമ്മിൽ കൃത്യമായ അകലം പാലിച്ചതും കളിക്ക് ശേഷം ഹസ്തദാനം ചെയ്യാതെ പിരിഞ്ഞതും മൈതാനത്തെ അസ്വാഭാവികമായ കാഴ്ചയായി വിലയിരുത്തപ്പെടുന്നു. അടുത്തിടെ നടന്ന ടി20 ലോകകപ്പ് വിജയത്തിന് ശേഷം ക്രുണാൽ തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഹാർദിക്കിനെ അഭിനന്ദിക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാൽ, തങ്ങൾ കളിക്കളത്തിൽ മികച്ച പോരാളികളാണെന്നും ഗ്രൗണ്ടിന് പുറത്ത് സഹോദരബന്ധത്തിന് മാറ്റമില്ലെന്നുമാണ് മത്സരത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ ക്രുണാൽ വ്യക്തമാക്കിയത്. വാംഖഡെ സ്റ്റേഡിയത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് താരങ്ങൾ ആരും തന്നെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാണ്ഡ്യ സഹോദരങ്ങളുടെ പെരുമാറ്റത്തിലെ ഈ മാറ്റം കൗതുകത്തോടെയാണ് ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hardik Pandyakrunal pandyaIPL 2026
News Summary - Rift between Pandya brothers? Hardik Pandya and Krunal Pandya part ways without a handshake after the match.
Next Story