ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന്റെ പുതുക്കിയ മത്സരക്രമം പുറത്തുവിട്ടു
text_fieldsന്യൂഡൽഹി: ഇന്ത്യൻ ടീമിന്റെ പര്യടനത്തിന്റെ പുതുക്കിയ മത്സരക്രമം ക്രിക്കറ്റ് സൗത്താഫ്രിക്ക പുറത്തുവിട്ടു. ഡിസംബർ 17ന് ആരംഭിക്കാനിരുന്ന പരമ്പരകൾ ഡിസംബർ 26നാണ് തുടങ്ങുക. കോവിഡിന്റെ ഒമിക്രോൺ വകഭേദം ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് പരമ്പരകൾ വൈകിയത്.
ഡിസംബർ 26 മുതൽ സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട് പാർക്കിൽ വെച്ചാണ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകുക. ജനുവരി മൂന്ന് മുതൽ ജൊഹനാസ്ബർഗിലെ വാണ്ടറേർസ് സ്റ്ററ്റേഡിയതിൽ രണ്ടാം ടെസ്റ്റും കേപ്ടൗണിലെ ന്യൂലൻഡ്സിൽ ജനുവരി 11 മുതൽ മൂന്നാം ടെസ്റ്റും അരങ്ങേറും.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് ഏകദിനങ്ങളും നാല് ട്വന്റി20 മത്സരങ്ങളും കളിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചത്. എന്നാൽ ട്വന്റി20 പരമ്പര നീട്ടിവെച്ചിരിക്കുകയാണ്.
ജനുവരി 19ന് പാളിലെ ബോളണ്ട് പാർക്കിലാണ് ആദ്യ ഏകദിനം. ജനുവരി 21ന് ഇതേ വേദിയിൽ വെച്ച് രണ്ടാം ഏകദിനം അരങ്ങേറും. ജനുവരി 23ന് കേപ്ടൗണിലെ ന്യൂലൻഡ്സിൽ വെച്ചാണ് ഏകദിന പരന്വപരയിലെ അവസാന മത്സരം.

