Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലാം ടെസ്റ്റിന് ബുംറ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

text_fields
bookmark_border
നാലാം ടെസ്റ്റിന് ബുംറ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്
cancel

മുംബൈ: ഇംഗ്ലണ്ടിനെതിരെ റാഞ്ചിയിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ഐ.പി.എല്ലും ട്വന്റി 20 ലോകകപ്പും അടക്കം മത്സരങ്ങളുടെ ആധിക്യം ഉള്ളതിനാൽ താരത്തിന് വിശ്രമം നൽകാനാണ് തീരുമാനമെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ‘ക്രിക്ബസ്’ റിപ്പോർട്ടിൽ പറയുന്നു. അഞ്ചാം ടെസ്റ്റിൽ ബുംറയുടെ സാന്നിധ്യം നാലാം മത്സരത്തിന്റെ ഫലം അനുസരിച്ചായിരിക്കും. നാലാം ടെസ്റ്റിനായി ഇന്ത്യൻ ടീം ചൊവ്വാഴ്ച പുറപ്പെടും. രാജ്കോട്ടിൽ റെക്കോഡ് വിജയം നേടിയതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

പരിക്ക് കാരണം 2023ൽ ഭൂരിഭാഗം മത്സരങ്ങളിലും ബുംറ പുറത്തായിരുന്നു. ഏകദിന ലോകകപ്പിന് തൊട്ടുമുമ്പാണ് താരം മടങ്ങിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 17 വിക്കറ്റുകളുമായി ബുംറയാണ് വിക്കറ്റ് വേട്ടക്കാരിൽ മുമ്പിൽ. മറ്റൊരു പേസർ മുഹമ്മദ് സിറാജിന് രണ്ടാം ടെസ്റ്റിൽ വിശ്രമം നൽകിയിരുന്നു. മുകേഷ് കുമാറാകും ബുംറക്ക് പകരക്കാരനായി ടീമിലെത്തുകയെന്നാണ് സൂചന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reportedly, Bumrah will not be available for the fourth Test
Next Story