Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.പി.എൽ ഉദ്​ഘാടന മത്സരം കണ്ടത്​ 20 കോടിയാളുകൾ; ലോക റെക്കോ​ഡെന്ന്​ ജയ്​ ഷാ
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ ഉദ്​ഘാടന...

ഐ.പി.എൽ ഉദ്​ഘാടന മത്സരം കണ്ടത്​ 20 കോടിയാളുകൾ; ലോക റെക്കോ​ഡെന്ന്​ ജയ്​ ഷാ

text_fields
bookmark_border

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിന്​ ശേഷം വിരുന്നെത്തിയ ഇന്ത്യൻ പ്രീമിയർ ലീഗിനെ ക്രിക്കറ്റ്​ ആരാധകർ ആഘോഷപൂർവമായാണ്​ വരവേറ്റത്​.

തൽഫലമായി നിലവിലെ ​ജേതാക്കളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്​സും തമ്മിൽ നടന്ന ഉദ്​ഘാടന മത്സരം റെക്കോഡ്​ പുസ്​തകത്തിൽ ഇടം നേടിയെന്നാണ്​ ബി.സി.സി.ഐ സെക്രട്ടറി ജയ്​ ഷാ പറയുന്നത്​​.

​േബ്രാഡ്​കാസ്​റ്റ്​ ഓഡിയൻസ്​ റിസർച്​ കൗൺസിലിൻെറ (ബാർക്​) സർവേ പ്രകാരം 20 കോടിയാളുകൾ ശനിയാഴ്​ച രാത്രി അബൂദബിയിൽ വെച്ച്​ നടന്ന മത്സരം കണ്ടതായി ജയ്​ ഷാ ട്വീറ്റ്​ ചെയ്​തു.

'ഡ്രീം 11 ഐ.പി.എൽ ഉദ്​ഘാടന മത്സരം പുതിയ റെക്കോഡിട്ടു. ബാർക്​ റേറ്റിങ്​ പ്രകാരം 20 കോടിയാളുകളാണ്​ മത്സരം കണ്ടത്​. ഏതൊരു രാജ്യത്തെയും കായിക ലീഗുകളിൽ ഏറ്റവും കൂടുതൽ കാഴ്​ചക്കാരെ ലഭിച്ച ഉദ്​ഘാടന മത്സരമാണിത്'- ഷാ ചൊവ്വാ​ഴ്​ച ട്വീറ്റ്​ ചെയ്​തു​​. സ്​റ്റാർ സ്​പോർട്​സ്​ ചാനലിലെയും ഒാൺലൈൻ പ്ലാറ്റ്​ഫോമായ ഡിസ്​നി ഹോട്​സ്​റ്റാറിലെയും കാഴ്​ചക്കാരെ കണക്കാക്കിയാണിതെന്ന്​ അ​േ​ദ്ദഹം സൂചിപ്പിച്ചു​.

എന്നാൽ ഈ വിവരങ്ങൾ ബാർക്​ ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 8.4 ദശലക്ഷം ആളുകളാണ്​ ഹോട്​സ്​റ്റാറിലൂടെ മത്സരം കണ്ടത്​. ഇതിനാൽ തന്നെ കാഴ്​ചക്കാരിലെ ബഹുഭൂരിപക്ഷവും ടി.വിയിലൂടെയാണ്​ മത്സരം കണ്ടതെന്ന്​ വേണം കരുതാൻ. മത്സരത്തിൽ ചെന്നൈ മുംബൈയെ അഞ്ചുവിക്കറ്റിന്​ തോൽപിച്ചിരുന്നു.

ബാർക്​ റേറ്റിങ്​ പ്രകാരം 46.2 കോടിയാളുകളാണ്​ സ്​റ്റാർ നെറ്റ്​വർക്കിലൂടെ 2019ലെ ടൂർണമെൻറ്​ വീക്ഷിച്ചത്​. 12 കോടിയാളുകൾ ഹോട്​സ്​റ്റാറിലൂടെയും മത്സരം കണ്ടു. മൊത്തം 66 കോടിയാളുകളാണ്​ 2019 സീസൺ ഐ.പി.എൽ കണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BARCjay shaIPL 2020
Next Story