യു.എ.ഇ ക്രിക്കറ്റ് ടീമിന് സ്വീകരണം
text_fieldsദുബൈ: ലോകകപ്പ് പ്രാഥമിക റൗണ്ടിൽ കളിച്ച യു.എ.ഇ ക്രിക്കറ്റ് ടീമിന് ആസ്ട്രേലിയയിലെ ഗീലോങ്ങിൽ സ്വീകരണം നൽകി. ആസ്ട്രേലിയയിലെ യു.എ.ഇ അംബാസഡർ അബ്ദുല്ല അൽ സുബൂസിയാണ് ടീമിന് സ്വീകരണമൊരുക്കിയത്. നായകനും മലയാളിയുമായ റിസ്വാൻ റഊഫ്, ബാസിൽ ഹമീദ്, അലിഷാൻ ഷറഫു ഉൾപ്പെടെയുള്ള ടീമംഗങ്ങൾ പങ്കെടുത്തു.
പ്രാഥമിക റൗണ്ടിലെ അവസാന മത്സരം വിജയിച്ചതിന്റെ ആശ്വാസത്തിലാണ് ടീം മടങ്ങുന്നത്. റിസ്വാന്റെയും ബാസിലിന്റെയും പ്രകടനമാണ് യു.എ.ഇക്ക് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ അവസാന ഓവറിൽ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ ലോകകപ്പിലെ സൂപ്പർ 12ലേക്ക് യു.എ.ഇ യോഗ്യത നേടുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
