Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.സി.ബി വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാർ; രണ്ടാം കിരീടം

text_fields
bookmark_border
ആർ.സി.ബി വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാർ; രണ്ടാം കിരീടം
cancel
Listen to this Article

മുംബൈ: വനിത പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ആർ.സി.ബി. ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് ശേഷിക്കെ മറികടന്നാണ് ആർ.സി.ബിയുടെ കിരീടനേട്ടം. വനിത പ്രീമിയർ ലീഗിൽ ടീമിന്റെ രണ്ടാം കിരീട നേട്ടമാണിത്. ആർ.സി.ബിക്ക് വേണ്ടി സ്മൃതി മന്ദാന(87), ജോർജിയ വെൽ(79) എന്നിവർ മികച്ച പ്രകടനം നടത്തി.

204 റൺസ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആർ.സി.ബിക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. സ്കോർബോർഡിൽ ഒമ്പത് റൺസ് എത്തുമ്പോഴേക്കും ഗ്രേസ് ഹാരിസിനെ ടീമിന് നഷ്ടമായി. എന്നാൽ, പിന്നീട് ഒത്തുചേർന്ന സ്മൃതി മന്ദാന, ജോർജിയ വെൽ സഖ്യം മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ബംഗളൂരു വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കാ​പി​റ്റ​ൽ​സ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റി​നാ​ണ് 203 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​ത്. 37 പ​ന്തി​ൽ 57 റ​ൺ​സ് നേ​ടി നാ​യി​ക ജെ​മീ​മ റോ​ഡ്രി​ഗ​സ് ടോ​പ് സ്കോ​റ​റാ​യി. ലോ​റ വോ​ൾ​വാ​ർ​ട്ട് 25 പ​ന്തി​ൽ 44 റ​ൺ​സ് ചേ​ർ​ത്ത​പ്പോ​ൾ 15 പ​ന്തി​ൽ 35 റ​ൺ​സു​മാ​യി ചി​നേ​ലെ ഹെ​ൻ​ട്രി പു​റ​ത്താ​വാ​തെ​നി​ന്നു. ഓ​പ​ണ​ർ​മാ​രാ​യ ലി​സെ​ല ലീ 30 ​പ​ന്തി​ൽ 37ഉം ​ഷ​ഫാ​ലി വ​ർ​മ 13 പ​ന്തി​ൽ 20ഉം ​റ​ൺ​സ് സ്കോ​ർ ചെ​യ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RCB Women's Premier League Champions; Second title
Next Story