Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത പ്രിമിയർ ലീഗ്:...

വനിത പ്രിമിയർ ലീഗ്: ബാംഗ്ലൂർ ടീം മെന്ററായി സാനിയ മിർസ

text_fields
bookmark_border
വനിത പ്രിമിയർ ലീഗ്: ബാംഗ്ലൂർ ടീം മെന്ററായി സാനിയ മിർസ
cancel

രാജ്യാന്തര ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച സാനിയ മിർസക്ക് പുതിയ ദൗത്യം നൽകി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. കന്നി സീസണിൽ ടീം മെന്ററായാണ് സാനിയ എത്തുക.

ഇന്ത്യൻ വനിത കായിക രംഗത്തെ അഭിമാന താരത്തെ മെന്ററായി വെക്കുന്നതിൽ അഭിമാനമുണ്ടെന്ന് ടീം മാനേജ്​മെന്റ് സമൂഹ മാധ്യമം വഴി പുറത്തുവിട്ട വിഡിയോയിൽ പറയുന്നു.

ഇന്ത്യൻ ടെന്നിസി​ലെ സുവർണ റാണിയായിരുന്ന സാനിയ കരിയറിൽ ആറ് ഗ്രാൻഡ്സ്ലാം ഡബ്ൾസ് നേടിയ താരമാണ്.

സ്മൃതി മന്ദാന, എലീസ് പെറി, രേണുക സിങ് തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരക്കുന്ന ടീമാണ് ബാംഗ്ലൂർ. മാർച്ച് നാലിനാണ് വനിത പ്രിമിയർ ലീഗിന് തുടക്കമാകുക.

Show Full Article
TAGS:RCBSania MirzaWPL
News Summary - RCB appoints tennis legend Sania Mirza as mentor of WPL team
Next Story