Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജദേജക്ക്​ മുമ്പിൽ...

ജദേജക്ക്​ മുമ്പിൽ തരിപ്പണമായി ബാംഗ്ലൂർ; ഉശിരോടെ ചെന്നൈ ഒന്നാമത്​​

text_fields
bookmark_border
ജദേജക്ക്​ മുമ്പിൽ തരിപ്പണമായി ബാംഗ്ലൂർ; ഉശിരോടെ ചെന്നൈ ഒന്നാമത്​​
cancel

മുംബൈ: രവീന്ദ്ര ജദേജയുടെ മാസ്​മരിക പ്രകടനത്തിന്​ മുമ്പിൽ റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ മുട്ടുമടക്കി. 28 പന്തിൽ 62 റൺസുമായി ചെന്നൈക്കായി റൺമല ഉയർത്തിയ ജദേജ 14 റൺസ്​ വഴങ്ങി മൂന്നുവിക്കറ്റും നേടി ബാംഗ്ലൂരിന്‍റെ കഥകഴിക്കുകയായിരുന്നു. വിജയത്തിലേക്ക്​ 192 റൺസ്​ തേടിയിറങ്ങിയ ബാംഗ്ലൂരിന്​ ഒൻപത്​ വിക്കറ്റ്​ നഷ്​ടത്തിൽ 122 റൺസെടുക്കാനേ ആയുള്ളൂ. അഞ്ചുമത്സരങ്ങളിൽ നിന്നുമുള്ള ബാംഗ്ലൂരിന്‍റെ ആദ്യ പരാജയമാണിത്​. ജയത്തോടെ ചെന്നൈ പോയന്‍റ്​ പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക്​ കയറി. ഇരു ടീമുകൾക്കും എട്ടുപോയന്‍റുണ്ടെങ്കിലും റൺറേറ്റിൽ ചെന്നൈ ആണ്​ മുമ്പിൽ.

മികച്ച സ്​കോർ തേടിയിറങ്ങിയ ബാംഗ്ലൂരിനായി ദേവ്​ദത്ത്​ പടിക്കൽ മികച്ച തുടക്കമാണ്​ നൽകിയത്​. 15 പന്തിൽ 34 റൺസെടുത്ത ദേവ്​ദത്തിന്‍റെ ബാറ്റിങ്ങിൽ ബാംഗ്ലൂർ റൺറേറ്റ്​ കുതിച്ചു. എന്നാൽ തൊട്ടുപിന്നാലെ​െയത്തിയ ബാംഗ്ലൂരിന്‍റെ വമ്പൻമാർക്ക്​ പിഴച്ചു. വിരാട്​ കോഹ്​ലി (8), വാഷിങ്​ടൺ സുന്ദർ (7), ​െഗ്ലൻ മാക്​സ്​വെൽ (22), എ.ബി ഡിവില്ലിയേഴ്​സ്​ (4), ഡാനിയൽ ക്രിസ്റ്റ്യൻ (1), കൈൽ ജാമിസൺ (16) എന്നിങ്ങനെയാണ്​ ബാംഗ്ലൂർ ബാറ്റിങ്​ നിരയുടെ സംഭാവന. ഡിവില്ലിയേഴ്​സിനെയും മാക്​സ്​വെല്ലിനെയും കുറ്റിതെറുപ്പിച്ച്​ മടക്കിയ ജദേജ വാഷിങ്​ടൺ സുന്ദറിനെ ഗെയ്​ക്​വാദിന്‍റെ കൈകളിലുമെത്തിച്ചു. ഡാനിയൽ​ ​ക്രിസ്റ്റ്യ​െന റൺഔട്ടാക്കിയ അതിവേഗ ത്രോയും ജദേജയുടെ സംഭാവനായിരുന്നു.


ചെന്നൈക്കായി അവസാന ഓവറിൽ 37 റൺസ്​ അടിച്ചുകൂട്ടിയ രവീന്ദ്ര ജദേജ തണുത്തെന്നു കരുതിയ ചെന്നൈ ഇന്നിങ്​സിനെ 191റൺസെന്ന കൂറ്റൻ സ്​കോറിലെത്തിക്കുകയായിരുന്നു. 28 പന്തിൽ നിന്നും 62 റ​ൺസെടുത്ത ജദേജയുടെ ഉഗ്രൻ പ്രകടനത്തിൽ ബാംഗ്ലൂർ ഒരുവേള സ്​തബ്​ധരായി. മത്സരത്തിൽ നന്നായി പന്തെറിഞിരുന്ന ഹർഷൽ പ​േട്ടൽ അവസാന ഓവറിൽ തല്ല്​ ചോദിച്ചുവാങ്ങുകയായിരുന്നു. അഞ്ച്​ സിക്​സറും ഒരു ബൗണ്ടറിയും അടക്കമായിരുന്നു ജദേജയുടെ സംഹാരതാണ്ഡവം. ഫുൾടോസുകളും നോബോളുമെറിഞ്ഞ ഹർഷൽ പ​േട്ടൽ ചെന്നൈ ആഗ്രഹിച്ച അവസാന ഓവർ പൂർത്തീകരിച്ചാണ്​ മടങ്ങിയത്​. 6, 6, 6+Nb, 6, 2, 6, 4 എന്നിങ്ങനെയായിരുന്ന അവസാന ഓവറിലെ റണ്ണൊഴുക്ക്​.




ടോസ്​ നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെ​െന്നെ ആഗ്രഹിച്ച തുടക്കമാണ്​ ലഭിച്ചത്​. വിക്കറ്റ്​ നഷ്​ടപ്പെടാതെ 74 റൺസിലെത്തിയ ചെന്നൈ കൂറ്റൻ സ്​കോർ ലക്ഷ്യമിട്ടിരുന്നെങ്കിലും പതിയെ ബാംഗ്ലൂർ മത്സരത്തിലേക്ക്​ തിരിച്ചുവന്നിരുന്നു. ഇവിടെനിന്നായിരുന്നു ജദേജ ആളിക്കത്തിയത്​. ചെന്നൈയുടെ ഫോമിലുള്ള ഓപ്പണർമാരായ റൃഥുരാജ്​ ഗെയ്​ക്​വാദ്​ 33ഉം ഫാഫ്​ ഡു​െപ്ലസിസ്​ 50ഉം റൺസെടുത്തു. സുരേഷ്​ റെയ്​ന (24), അമ്പാട്ടി റായുഡു (14), എം.എസ്​ ധോണി (2) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സ്​കോറുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra JadejaCSKRCBIPL 2021
News Summary - Ravindra Jadeja Takes 3 As Royal Challengers Bangalore Crumble In Chase
Next Story