Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പരിക്ക്​ ഭീതിയിൽ രവീന്ദ്ര ​ജഡേജ; ആശുപത്രിയിലേക്ക്​ മാറ്റി
cancel
Homechevron_rightSportschevron_rightCricketchevron_rightപരിക്ക്​ ഭീതിയിൽ...

പരിക്ക്​ ഭീതിയിൽ രവീന്ദ്ര ​ജഡേജ; ആശുപത്രിയിലേക്ക്​ മാറ്റി

text_fields
bookmark_border

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ കാൽമുട്ടിന്​ പരിക്കേറ്റ ഒാൾറൗണ്ടർ രവീന്ദ്ര ജഡേജയെ പരിശോധനക്കായി​ ലീഡ്​സി​െല ആശുപത്രിയിലേക്ക്​ മാറ്റി. ടെസ്റ്റിന്‍റെ രണ്ടാം ദിവസം ഫീൽഡിങ്ങി​നിടെയാണ്​ താരത്തിന്​ പരിക്കുപറ്റിയത്​. ആശുപത്രി വേഷത്തിൽനിൽക്കുന്ന ചിത്രം താരം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. നിൽക്കാൻ പറ്റിയ ഇടമല്ലെന്ന പ്രതികരണവുമായാണ്​ ചിത്രം നൽകിയത്​.

അത്ര സാരമുള്ളതല്ല പരിക്കെന്നാണ്​ പ്രാഥമിക വിലയിരുത്തൽ. ടീം നാലാം ടെസ്റ്റിനായി ലണ്ടനിലേക്ക്​ പുറപ്പെടാനിരിക്കെയാണ്​ പരിക്കുഭീഷണി. പരിക്ക്​ സാരമല്ലെങ്കിൽ താരം ടീമിനൊപ്പം ചേരും.

സെപ്​റ്റംബർ രണ്ടിന്​ ഒാവലിലാണ്​ രണ്ടാം ടെസ്റ്റ്​ ആരംഭിക്കുക. ഓഫ്​ സ്​പിന്നർ രവിചന്ദ്രൻ അശ്വിൻ ജഡേജയുടെ പകരക്കാരനായി ടീമിലെത്തുമെന്നാണ്​ സൂചന. അഞ്ചു ടെസ്​റ്റുകളടങ്ങിയ പരമ്പരയിൽ 1-1ന്​ ഇരു ടീമുകളും ഒപ്പംനിൽക്കുകയാണ്​. മൂന്നാം ടെസ്​റ്റിൽ ഇന്നിങ്​സിനും 75 റൺസിനും ഇന്ത്യയെ തരിപ്പണമാക്കിയാണ്​ ഇംഗ്ലണ്ട്​ ഒപ്പം പിടിച്ചത്​.

ടെസ്റ്റ്​ പരമ്പര ആരംഭിക്കുംമുമ്പ്​ ഇംഗ്ലണ്ടിലുള്ള അശ്വിൻ കൗണ്ടിയിൽ കളിച്ച്​ ഒരു ഇന്നിങ്​സിൽ ആറു വിക്കറ്റ്​ വീഴ്​ത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian cricket teamRavindra JadejaSuspected Knee Injury
News Summary - Ravindra Jadeja Taken To Hospital For Precautionary Scan For Suspected Knee Injury
Next Story