Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.​സി.​സി...

ഐ.​സി.​സി റാ​ങ്കി​ങ്ങി​ൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ജഡേജ

text_fields
bookmark_border
ഐ.​സി.​സി റാ​ങ്കി​ങ്ങി​ൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ജഡേജ
cancel
Listen to this Article

ഐ.​സി.​സി ടെസ്റ്റ് ക്രിക്കറ്റ് ഓൾറൗണ്ടർമാരുടെ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം ന​മ്പറാ​യി ര​വീ​ന്ദ്ര ജ​ദേ​ജ വീ​ണ്ടും. ശ്രീ​ല​ങ്ക​ക്കെ​തി​രെ ബാ​റ്റു​കൊ​ണ്ടും പ​ന്തു​കൊ​ണ്ടും ഒ​രേ മി​ക​വി​ൽ ന​ട​ത്തി​യ കി​ടി​ല​ൻ പ്ര​ക​ട​ന​മാ​ണ് താ​ര​ത്തി​ന് ചെ​റി​യ ഇ​ട​വേ​ള​ക്കു ശേ​ഷം വീ​ണ്ടും ഒ​ന്നാം സ്ഥാ​നം ന​ൽ​കി​യ​ത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡറിനെ പിന്നിലാക്കിയാണ് ജഡേജ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

ഇന്ത്യയുടെ തന്നെ രവിചന്ദ്രൻ അശ്വിൻ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ജഡേജയ്‌ക്ക് 385 പോയന്റാണുള്ളത്. ജേസണ് 357 പോയന്റും, അശ്വിന് 341 പോയന്റും.

ബാറ്റിങ് റാങ്കിങ്ങിൽ ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. നായകൻ രോഹിത് ശർമ ഏഴാ സ്ഥാനത്തും വിരാട് കോഹ്‍ലി ഒമ്പതാം സ്ഥാനത്തും ഋഷഭ് പന്ത് പത്താം സ്ഥാനത്തുമാണുള്ളത്. ബൗളിങ്ങിൽ 850 പോയിന്റുമായി അശ്വിൻ രണ്ടാം സ്ഥാനത്തുണ്ട്. ബുംറ 830 പോയിന്റോടെ നാലാമതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravindra JadejaICC Test Rankings
News Summary - Ravindra Jadeja Reclaims No.1 Spot In ICC Test Rankings
Next Story