Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സിയുടെ ടീമുകളിൽ...

ഐ.സി.സിയുടെ ടീമുകളിൽ പാക്​ താരങ്ങളില്ല; ഐ.പി.എല്ലിനെ ചേർത്ത്​ കളിയാക്കി റാഷിദ്​ ലത്തീഫ്​

text_fields
bookmark_border
ഐ.സി.സിയുടെ ടീമുകളിൽ പാക്​ താരങ്ങളില്ല; ഐ.പി.എല്ലിനെ ചേർത്ത്​ കളിയാക്കി റാഷിദ്​ ലത്തീഫ്​
cancel

പതിറ്റാണ്ടിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഐ.സി.സി ഏകദിന, ട്വന്‍റി 20, ടെസ്റ്റ്​ ടീമുകളും അവയുടെ നായകൻമാരെയും തെരഞ്ഞെടുത്തിരിക്കുകയാണ്​. ഇന്ത്യയിലെ ക്രിക്കറ്റ്​ പ്രേമികൾക്ക്​ സന്തോഷം പകർന്ന്​ കൊണ്ട്​ ഇന്ത്യൻ താരങ്ങൾ മൂന്ന്​ ഫോർമാറ്റിലും ഇടം പിടിച്ചിട്ടുണ്ട്​. ഏകദിന-ടി20 ടീമുകളുടെ നായകനായി ഐ.സി.സി തെരഞ്ഞെടുത്തത്​, എം.എസ്​ ധോണിയെയാണ്​. ടെസ്റ്റ്​ ടീം നായകൻ വിരാട്​ കോഹ്​ലിയും. മൂന്ന്​ ഫോർമാറ്റിലും ടീമിലിടം നേടി കോഹ്​ലി ഞെട്ടിക്കുകയും ചെയ്​തു.

ആസ്​ട്രേലിയ, ന്യൂസിലാൻഡ്​, ഇംഗ്ലണ്ട്​, ദക്ഷിണാഫ്രിക്ക, വെസ്റ്റ്​ ഇൻഡീസ്​, ശ്രീലങ്ക, ബംഗ്ലാദേശ്​, എന്തിന്​ അഫ്​ഗാനിസ്ഥാൻ ടീമിൽ നിന്നുള്ള താരം വരെ ഐ.സി.സിയുടെ ലിസ്റ്റിൽ ഇടംപിടിച്ചിട്ടും, മൂന്ന്​ ഇലവനിലും ഒരു താരങ്ങളും ഇടംപിടിക്കാത്ത ടീമായി മാറിയിരിക്കുകയാണ്​ പാകിസ്​താൻ.

ഇതിൽ പ്രതിഷേധിച്ചുകൊണ്ട്​ മുൻ പാകിസ്​താൻ താരം റാഷിദ്​ ലതീഫ്​ രംഗത്തെത്തുകയും ചെയ്​തു. പാക്​ താരങ്ങളില്ലാത്തതി​െൻറ നിരാശ പങ്കുവെക്കുന്നതിനൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിനിട്ട്​ ഒരുകൊട്ട്​ കൊടുക്കാനും അദ്ദേഹം മറന്നില്ല. നാല്​ ഇന്ത്യൻ താരങ്ങളടങ്ങുന്ന പതിറ്റാണ്ടിലെ ടി20 ടീമിലുള്ളവരുടെ ലിസ്റ്റ്​ ​െഎ.സി.സി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. അതിന്​ മറുപടിയായി ''ടൈപ്പ്​ ചെയ്​തപ്പോൾ പറ്റിയ പിശക്​'' എന്ന്​ എഴുതിയ റാഷിദ്​ ബ്രാക്കറ്റിൽ 'അവർ പതിറ്റാണ്ടിലെ ഐ.പി.എൽ ടി20 ടീം എന്നെഴുതാൻ മറന്നു' എന്നും ചേർത്തു.

വൈകാതെ മുൻ പാകിസ്​താൻ പേസ്​ ബൗളർ ശുഹൈബ്​ അക്​തറി​െൻറ മറുപടിയുമെത്തി. 'പ്രതീക്ഷിച്ചത്​ പോലെ തന്നെ' എന്നായിരുന്നു അദ്ദേഹം കുറിച്ചത്​. എന്തായാലും പാക്​ താരങ്ങളുടെ ട്വീറ്റിന്​​ ട്വിറ്ററിൽ സമ്മിശ്ര പ്രതികരണങ്ങളാണ്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccIPL 2020Rashid LatifTeams of the Decade
Next Story