''അഫ്ഗാനിലേതും ഫലസ്തീനിലേതും കാണാൻ വയ്യ; ഈ കുഞ്ഞുങ്ങൾ ബോംബിന് പകരം കിളികളുടെ ശബ്ദം കേട്ടുണരണം''
text_fieldsലണ്ടൻ: ഫലസ്തീനിൽ മരണം വിതച്ച് ഇസ്രായേൽ സൈന്യത്തിന്റെയും കാബൂളിൽ തീവ്രവാദികളുടെയും ക്രൂരത തുടരുന്നതിനിടെ വൈകാരിക ട്വീറ്റുമായി അഫ്ഗാനിസ്താൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ.
''ലോകത്തെല്ലായിടത്തും ക്രിക്കറ്റ് കളിക്കുന്ന താരമെന്ന നിലക്ക് യുദ്ധങ്ങളില്ലാത്ത ഒരു ലോകത്തിന് ഞാൻ ആഗ്രഹിക്കുന്നു. അഫ്ഗാനിസ്താനിലും ഫലസ്തീനിലും ആളുകൾ കൊല്ലപ്പെടുന്നത് എനിക്ക് കാണാൻവയ്യ. ഒരു കുഞ്ഞിനെ കൊല്ലുന്നതിനേക്കാൾ വലിയ തെറ്റ് ക്രൂരത മറ്റൊന്നുമില്ല. ഈ കുഞ്ഞുങ്ങൾ ബോംബിന്റെയല്ലാതെ കിളികളുടെ ശബ്ദം കേട്ടുണരാൻ ഞാൻ ആഗ്രഹിക്കുന്നു'' -റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു.
അഫ്ഗാനിൽ സന്നദ്ധ സംഘടനകളുമായി ചേർന്ന് റാഷിദ് ഖാൻ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തുവരുന്നുണ്ട്. ട്വന്റി 20 ബൗളിങ് റാങ്കിങ്ങിൽ ഒന്നാമനായിരുന്ന റാഷിദ് ഖാൻ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പ്രധാനതാരങ്ങളിൽ ഒരാളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

