Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ലോകമേ..ഞങ്ങളുടെ...

'ലോകമേ..ഞങ്ങളുടെ രാജ്യത്ത്​ നിഷ്​കളങ്കരായ ആയിരങ്ങൾ ദിവസവും മരിച്ചുവീഴുന്നു' ; നൊമ്പരമായി അഫ്​ഗാൻ ക്രിക്കറ്റ്​ താരം റാഷിദ്​ ഖാന്‍റെ ട്വീറ്റ്​

text_fields
bookmark_border
rashid khan
cancel

കാബൂൾ: സൈന്യവും താലിബാനും പോരാട്ടം തുടരുന്നതിനിടെ നൊമ്പരമായി അഫ്​ഗാനിസ്​ഥാൻ ക്രിക്കറ്റ്​ താരം റാഷിദ്​ ഖാന്‍റെ ട്വീറ്റ്​. രാജ്യത്തിന്​ സമാധാനം വേണമെന്ന്​ റാഷിദ്​ ട്വീറ്റിലൂ​െട ലോകത്തോട്​ അഭ്യർഥിച്ചു.

''പ്രിയപ്പെട്ട ലോക നേതാക്കളേ...എന്‍റെ രാജ്യം അരാജകത്വത്തിലാണ്​. സ്​ത്രീകളും കുട്ടികളുമടക്കമുള്ള നിഷ്​കരളങ്കരായ ആയിരങ്ങൾ ദിവസവും മരിച്ചുവഴുന്നു. വീടുകളും സ്വത്തുകളും നശിക്കുന്നു. ആയിരക്കണക്കിന്​ കുടുംബങ്ങൾ വീടൊഴിഞ്ഞു. ഞങ്ങളെ അരാജകത്വത്തിലാക്കരുത്​. അഫ്​ഗാനികളെ കൊല്ലുന്നതും അഫ്​ഗാനിസ്​താനെ നശിപ്പിക്കുന്നതും അവസാനിപ്പിക്കൂ. ഞങ്ങൾക്ക്​ സമാധാനം വേണം'' -റാഷിദ്​ ഖാൻ ട്വീറ്റ്​ ചെയ്​തു.

റാഷിദ്​ ഖാ​െന ട്വന്‍റി 20 നായക​നായി കഴിഞ്ഞ മാസം അഫ്​ഗാൻ ക്രിക്കറ്റ്​ ബോർഡ്​ നിയമിച്ചിരുന്നു. നിലവിൽ ട്വന്‍റി 20 ബൗളിങ്​ റാങ്കിങ്ങിൽ രണ്ടാമതാണ്​ റാഷിദ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rashid Khan
News Summary - rashid khan tweet about afghan conflict
Next Story