Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രഞ്ജി ട്രോഫി: ബാറ്റിങ് തെരഞ്ഞെടുത്ത് ഉത്തർപ്രദേശ്; ആദ്യ വിക്കറ്റ് നഷ്ടം
text_fieldsbookmark_border
ആലപ്പുഴ: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ ടോസ് നേടിയ ഉത്തർ പ്രദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ഉത്തർപ്രദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. മഴ കാരണം ഒന്നര മണിക്കൂർ വൈകിയാണ് എസ്.ഡി. കോളജ് കെ.സി.എ സ്റ്റേഡിയത്തിൽ മത്സരം ആരംഭിച്ചത്. രാത്രി കനത്ത മഴ പെയ്തിരുന്നതിനാൽ ഗ്രൗണ്ടിൽ ഈർപ്പമുണ്ടായിരുന്നു. രാവിലെ മുതൽ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലുമായിരുന്നു. തുടർന്ന് ഒമ്പതരക്ക് ആരംഭിക്കേണ്ട മത്സരം 11നാണ് തുടങ്ങിയത്.
ക്യാപ്റ്റൻ ആര്യൻ ജൂയലും സമർ സിങ്ങും ചേർന്നാണ് ഇന്നിങ്സ് ഓപൺ ചെയ്തത്. മത്സരത്തിന്റെ നാലാമത്തെ ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ആക്രമിച്ച് തുടങ്ങി പത്ത് റൺസ് നേടിയ സമർ സിങ്ങിനെ എം.ഡി. നിധീഷ് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 44 എന്ന നിലയിലാണ് സന്ദർശകർ.
Next Story

