Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജി ട്രോഫി: കേരളത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ

text_fields
bookmark_border
രഞ്ജി ട്രോഫി: കേരളത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ
cancel

ജയ്പുർ: രഞ്ജി ട്രോഫിയിൽ തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ കേരളത്തിന് തിരിച്ചടി. എലീറ്റ് ഗ്രൂപ് സിയിൽ കേരളത്തിനെതിരെ ആദ്യ ദിനം അഞ്ചു വിക്കറ്റിന് 310 റൺസടിച്ച രാജസ്ഥാൻ മികച്ച സ്കോറിലേക്ക്.

ടോസ് നേടിയ കേരള നായകൻ സഞ്ജു സാംസൺ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ദീപക് ഹൂഡയാണ് (133) കേരളത്തെ കുഴക്കിയത്. അർധ സെഞ്ച്വറി നേടിയ സൽമാൻ ഖാനും (62 നോട്ടൗട്ട്) യാഷ് കോത്താരിയും പിന്തുണ നൽകി.

കേരളത്തിനായി ജലജ് സക്സേന രണ്ടു വിക്കറ്റും ബേസിൽ തമ്പി, ഫാസിൽ ഫാനൂസ്, സിജോ മോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranji Trophy: Rajasthan leading against Kerala
Next Story