Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആറു റൺസുമായി കോഹ്‌ലി...

ആറു റൺസുമായി കോഹ്‌ലി ക്ലീൻ ബൗൾഡ്..; 13 വർഷത്തിന് ശേഷമാണ് രഞ്ജിയിൽ പാഡുകെട്ടിയത് -വിഡിയോ

text_fields
bookmark_border
ആറു റൺസുമായി കോഹ്‌ലി ക്ലീൻ ബൗൾഡ്..; 13 വർഷത്തിന് ശേഷമാണ്  രഞ്ജിയിൽ പാഡുകെട്ടിയത് -വിഡിയോ
cancel

ന്യൂഡൽഹി: 13 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ പാഡുകെട്ടിയെ വിരാട് കോഹ്ലി ആറു റൺസുമായി പുറത്ത്. ഡൽഹി-റെയിൽവേസ് രഞ്ജി ട്രോഫി മത്സരത്തിന്‍റെ രണ്ടാം ദിനം നാലാമനായി ക്രീസിലെത്തിയ താരം റെയിൽവേസ് പേസർ ഹിമാൻഷു സാങ് വാന്റെ പന്തിൽ ക്ലീൻ ബൗൾഡാകുകായിരുന്നു. 15 പന്തുകൾ നേരിട്ട കോഹ്ലി ഒരു ഫോറുൾപ്പെടെയാണ് ആറു റൺസെടുത്തത്.

ഒടുവിൽ വിവരം കിട്ടുമ്പോൾ ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തിട്ടുണ്ട്. 11 റൺസുമായ ക്യാപ്റ്റൻ ആയുഷ് ബദോനിയും ആറു റൺസുമായി സുമതി മാതൂറുമാണ് ക്രീസിൽ.

റെയിൽവേസിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോർ 241 റൺസിൽ അവസാനിച്ചിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഡൽഹി അപ്രതീക്ഷിത തകർച്ചയാണ് നേരിട്ടത്. അർപിത് റാണ (10), സനത് സാങ് വാൻ (30), യാഷ് ദുൽ (32) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.

ഡൽഹിയുടെ തകർപ്പൻ ബൗളിങ്ങാണ് റെയിൽവേസിനെ ആദ്യ ദിനം തന്നെ ഓൾ ഔട്ടാക്കിയത്. വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവാണ് അവരുടെ ടോപ് സ്കോറർ. 177 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കം 95 റൺസെടുത്താണ് താരം പുറത്തായത്. കാൺ ശർമ അർധ സെഞ്ച്വറിയുമായി ഭേദപ്പെട്ട പ്രകടനം നടത്തി. 105 പന്തിൽ 50 റൺസെടുത്തു. മറ്റു ബാറ്റർമർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. അൻചിത് യാദവ് (ഒമ്പത് പന്തിൽ ഏഴ്), വിവേക് സിങ് (പൂജ്യം), നായകൻ സൂരജ് അഹൂജ (14 പന്തിൽ 14), മുഹമ്മദ് സെയ്ഫ് (54 പന്തിൽ 24), ഭാർഗവ് മിരായി (പൂജ്യം), അയൻ ചൗധരി (പൂജ്യം), ഹിമാൻഷു സാൻഗ്വാൻ (28 പന്തിൽ 29), രാഹുൽ ശർമ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഒരു റണ്ണുമായി കുനാൽ യാദവ് പുറത്താകാതെ നിന്നു. ഡൽഹിക്കായി നവ്ദ്വീപ് സെയ്നി, സുമിത് മാതൂർ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി. സിദ്ദാന്ത് ശർമ, മോണി ഗ്രേവൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

ഒരുഘട്ടത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 66 റൺസെന്ന നിലയിലേക്ക് തകർന്ന റെയിൽവേസിനെ ഉപേന്ദ്ര യാദവും കാൺ ശർമയും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് കരകയറ്റിയത്. ഇരുവരും ആറാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് (104 റൺസ്) പിരിഞ്ഞത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അർപിത് റാണയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ ഡൽഹിക്ക് നഷ്ടമായി. ഒമ്പത് പന്തിൽ 10 റൺസെടുത്താണ് റാണ പുറത്തായത്. കുനാൽ യാദവിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ഉപേന്ദ്ര യാദവ് ക്യാച്ചെടുക്കുകയായിരുന്നു. സനത് സാങ്വാൻ (28 പന്തിൽ ഒമ്പത്), യാഷ് ദൂൽ (25 പന്തിൽ 17) എന്നിവരാണ് ക്രീസിൽ.

രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരത്തിന് മണിക്കൂറുള്‍ക്ക് മുമ്പേ കോഹ്ലിയെ കാണാൻ ആരാധകര്‍ സ്റ്റേഡിയത്തിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. എന്നാൽ, ആരാധകരെ നിരാശരാക്കിയാണ് സൂപ്പർതാരം മടങ്ങിയത്.

മോശം ഫോമിനെ തുടർന്നാണ് ഇന്ത്യൻ താരങ്ങളഅ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് നിര്‍ദേശം ബി.സി.സി.ഐ കർശനമാക്കിയത്. 2012 നവംബറില്‍ ഉത്തര്‍പ്രദേശിനെതിരെ ആയിരുന്നു വിരാട് കോലി അവസാനമായി രഞ്ജി ട്രോഫി കളിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat KohliRanji Trophy 2025Delhi vs Railways Ranji Troph
News Summary - Ranji Trophy: Kohli out
Next Story