Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജി ട്രോഫി സെമി: ഗുജറാത്തിനെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം; ഓപണർമാർ പുറത്ത്

text_fields
bookmark_border
രഞ്ജി ട്രോഫി സെമി: ഗുജറാത്തിനെതിരെ കേരളത്തിന് ഭേദപ്പെട്ട തുടക്കം; ഓപണർമാർ പുറത്ത്
cancel

അ​ഹ്മ​ദാ​ബാ​ദ്: ര​ഞ്ജി ട്രോ​ഫി​ ഒന്നാം സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം ബാറ്റ് ചെയ്യുന്നു. സ്കോർ ബോർഡിൽ 63 റൺസ് ചേർക്കുന്നതിനിടെ ഓപണർമാർ പുറത്തായി. 30 വീതം റൺസെയുത്ത് അക്ഷയ് ചന്ദ്രനും രോഹൻ കുന്നുമ്മലുമാണ് പുറത്തായത്. ഓപണിങ് വിക്കറ്റിൽ ഇരുവരും 60 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് തുടരെ പുറത്തായത്. അക്ഷയ് റണ്ണൗട്ടായപ്പോൾ, രോഹനെ രവി ബിഷ്ണോയ് വിക്കറ്റിനു മുന്നിൽ കുടുക്കി. വരുൺ നായനാരും ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ. 27 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 67 എന്ന നിലയിലാണ് കേരളം.

നേരത്തെ ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. യുവതാരം ഷോൺ റോജറും പരിക്കേറ്റ ബേസിൽ തമ്പിയും സെമി മത്സരം കളിക്കാനില്ല. പകരക്കാരായി വരുൺ നായനാരും അഹമ്മദ് ഇമ്രാനും അരങ്ങേറ്റ മത്സരം കളിക്കും. ആ​റു വ​ർ​ഷം മു​മ്പ് സെ​മി​വ​രെ​ എ​ത്തി​യി​ട്ടും മാ​റോ​ടു ചേ​ർ​ക്കാ​നാ​വാ​ത്ത കി​രീ​ടം നാ​ട്ടി​ലെ​ത്തി​ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേ​ര​ളം ഇ​ന്ന് കളത്തിലിറങ്ങുന്നത്. ഒ​രു പി​ടി താ​ര​ങ്ങ​ളു​ടെ അ​മാ​നു​ഷ പ്ര​ക​ട​ന​ത്തി​ന്റെ ചി​റ​കേ​റി​യാ​ണ് സ​ച്ചി​ൻ ബേ​ബി ന​യി​ക്കു​ന്ന കേ​ര​ളം ഇ​ത്ത​വ​ണ സെ​മി​പ്ര​വേ​ശം സാ​ധ്യ​മാ​ക്കി​യ​ത്.

മും​ബൈ​യ​ട​ക്കം വ​മ്പ​ന്മാ​രെ വീ​ഴ്ത്തി ക​റു​ത്ത കു​തി​ര​ക​ളാ​കാ​യെ​ത്തി​യ ജ​മ്മു ക​ശ്മീ​രി​നെ​തി​രെ ആ​ദ്യ ഇ​ന്നി​ങ്സി​ൽ പി​ടി​ച്ച ഒ​റ്റ റ​ൺ ലീ​ഡാ​ണ് ടീ​മി​ന് തു​ണ​യാ​യ​ത്. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ 399 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മു​ന്നി​ൽ​വെ​ച്ച എ​തി​രാ​ളി​ക​​ൾ​ക്കെ​തി​രെ ക്ഷ​മ​യോ​ടെ ബാ​റ്റു​വീ​ശി​യ ടീം ​ക​ളി സ​മ​നി​ല​യും സെ​മി​യും സാ​ധ്യ​മാ​ക്കു​ക​യാ​യി​രു​ന്നു.

മ​റു​വ​ശ​ത്ത്, 2016-17 സീ​സ​ണി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് 2019-20ൽ ​സെ​മി വ​രെ​യെ​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് വീ​ണ്ടും അ​വ​സാ​ന നാ​ലി​​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കു​ന്ന​ത്. രാ​ജ്കോ​ട്ടി​ലെ ക്വാ​ർ​ട്ട​റി​ൽ സൗ​രാ​ഷ്ട്ര​യെ ഇ​ന്നി​ങ്സി​നും 98 റ​ൺ​സി​നും ക​ട​ന്നാ​യി​രു​ന്നു സെ​മി പ്ര​വേ​ശ​നം. മ​നാ​ൻ ഹി​ങ് ര​ജി​യ, ജ​യ്മീ​ത് പ​ട്ടേ​ൽ, ഉ​ർ​വി​ൽ പ​ട്ടേ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ മ​ധ്യ​നി​ര​യു​ടെ ക​രു​ത്തി​ലാ​യി​രു​ന്നു ടീ​മി​ന്റെ സെ​മി യാ​ത്ര. ക്വാ​ർ​ട്ട​റി​ൽ 140 റ​ൺ​സു​മാ​യി തി​ള​ങ്ങി​യ ഉ​ർ​വി​ലാ​യി​രു​ന്നു ടീ​മി​ന്റെ വി​ജ​യ ശി​ൽ​പി.

പ്ലേയിങ് ഇലവൻ

കേ​ര​ളം: അ​ക്ഷ​യ് ച​ന്ദ്ര​ൻ, രോ​ഹ​ൻ കു​ന്നു​മ്മ​ൽ, വരുൺ നായനാർ, സ​ച്ചി​ൻ ബേ​ബി (ക്യാ​പ്റ്റ​ൻ), അഹ്മദ് ഇമ്രാൻ, ആ​ദി​ത്യ സ​ർ​വാ​തെ, ജലജ് സക്സേന, മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ (വിക്കറ്റ് കീപ്പർ), എം.​ഡി. നി​ധീ​ഷ്, സ​ൽ​മാ​ൻ നി​സാ​ർ, നെ​ടു​മ​ൺ​കു​ഴി ബേ​സി​ൽ.

ഗു​ജ​റാ​ത്ത്: ആ​ര്യ ദേ​ശാ​യി, മ​ന​ൻ ഹി​ൻ​ഗ്രാ​ജി​യ, പ്രി​യ​ങ്ക് പ​ഞ്ചാ​ൽ, ഉ​ർ​വി​ൽ പ​ട്ടേ​ൽ (വിക്കറ്റ് കീപ്പർ), ചി​ന്ത​ൻ ഗ​ജ (​ക്യാ​പ്റ്റ​ൻ), ജ​യ്മീ​ത് പ​ട്ടേ​ൽ, വി​ശാ​ൽ ജ​യ്‌​സ്വാ​ൾ, അ​ർ​സ​ൻ നാ​ഗ്‌​വാ​സ്‌​വ​ല്ല, പ്രി​യ​ജീത് ജ​ഡേ​ജ, രവി ബിഷ്ണോയ് സി​ദ്ധാ​ർ​ഥ് ദേ​ശാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ranji Trophy Kerala vs Gujarat Semi Final Updates
Next Story