Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്ജി ട്രോ​ഫി;...

ര​ഞ്ജി ട്രോ​ഫി; കേ​ര​ള​വും ഛത്തി​സ്ഗ​ഢും മു​ഖാ​മു​ഖം

text_fields
bookmark_border
ര​ഞ്ജി ട്രോ​ഫി; കേ​ര​ള​വും ഛത്തി​സ്ഗ​ഢും മു​ഖാ​മു​ഖം
cancel

റാ​യ്പു​ർ: ര​ഞ്ജി ട്രോ​ഫി സീ​സ​ണി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടും ഒ​രു ജ​യം പോ​ലു​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന കേ​ര​ളം വെ​ള്ളി​യാ​ഴ്ച ഛത്തി​സ്ഗ​ഢി​നെ​തി​രെ. നാ​ലി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും സ​മ​നി​ല​യി​ലാ​യെ​ങ്കി​ലും ഇ​വ​യി​ൽ ര​ണ്ടി​ലും ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് വ​ഴ​ങ്ങി​യ കേ​ര​ള​ത്തി​ന് ഓ​രോ പോ​യ​ന്റ് വീ​ത​മാ​ണ് ല​ഭി​ച്ച​ത്. എ​ലൈ​റ്റ് ഗ്രൂ​പ് ബി​യി​ൽ ഒ​രു തോ​ൽ​വി​കൂ​ടി സ​മ്പാ​ദ്യ​മാ​യു​ള്ള സ​ഞ്ജു സാം​സ​ണും സം​ഘ​വും അ​ഞ്ച് പോ​യ​ന്റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ്. ഓ​രോ ജ​യ​വും തോ​ൽ​വി​യും ര​ണ്ട് സ​മ​നി​ല​യും നേ​ടി 11 പോ​യ​ന്റോ​ടെ ആ​തി​ഥേ​യ​ർ നാ​ലാ​മ​തും.

സ​ഞ്ജു​വി​ന്റെ സാ​ന്നി​ധ്യം കേ​ര​ള ബാ​റ്റി​ങ്നി​ര​ക്ക് ക​രു​ത്തു​പ​ക​രും. ബി​ഹാ​റി​നെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സെ​ഞ്ച്വ​റി​യു​ൾ​പ്പെ​ടെ നേ​ടി ഓ​ൾ റൗ​ണ്ട് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു ശ്രേ​യ​സ് ഗോ​പാ​ലും. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ സെ​ഞ്ച്വ​റി നേ​ടി തോ​ൽ​വി​മു​ഖ​ത്തു​നി​ന്ന് കേ​ര​ള​ത്തെ ര​ക്ഷി​ച്ച​ത് വെ​റ്റ​റ​ൻ താ​രം സ​ച്ചി​ൻ ബേ​ബി​യാ​ണ്. അ​മ​ൻ​ദീ​പ് ഖ​രെ​യാ​ണ് ഛത്തി​സ്ഗ​ഢ് നാ​യ​ക​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophyCricket NewsSports News
News Summary - Ranji Trophy; Kerala vs Chhattisgarh
Next Story