രഞ്ജിട്രോഫി: കേരളം ഇന്ന് ഛത്തിസ്ഗഢിനെതിരെ
text_fieldsതിരുവനന്തപുരം: രഞ്ജിട്രോഫി മൂന്നാം മത്സരത്തിൽ കേരളം ചൊവ്വാഴ്ച കരുത്തരായ ഛത്തിസ്ഗഢിനെ നേരിടും. ആദ്യ മത്സരത്തിൽ ഝാർഖണ്ഡിനെ പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തിൽ രാജസ്ഥാനോട് സമനില വഴങ്ങിയിരുന്നു. ഇതോടെ ഏഴ് പോയന്റുമായി ഗ്രൂപ് സിയിൽ മൂന്നാം സ്ഥാനത്താണ് കേരളം.
രണ്ടു കളിയിൽനിന്ന് രണ്ടു വിജയവുമായി 13 പോയന്റുമായി ഛത്തിസ്ഗഢ് ഒന്നാം സ്ഥാനത്തും 10 പോയന്റുമായി കർണാടക രണ്ടാം സ്ഥാനത്തുമാണ്. പുതുച്ചേരിയെയും സർവിസസിനെയും തകർത്തെറിഞ്ഞ ഛത്തിസ്ഗഢിനെ സ്വന്തം തട്ടകത്തിൽ മലർത്തിയടിക്കാമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റൻ സഞ്ജു വി. സാംസണും കൂട്ടരും തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിൽ ഇറങ്ങുന്നത്.

