Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി:...

രഞ്ജി ട്രോഫി: ​കേരളം-യു.പി മത്സരത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ranji trophy match
cancel
camera_alt

കേ​ര​ള താരങ്ങ​ളാ​യ ബേ​സി​ൽ ത​മ്പി, ക്യാ​പ്റ്റ​ൻ സ​ഞ്ജു സാം​സ​ൺ, ആ​ന​ന്ദ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ

ആലപ്പുഴ എ​സ്.​ഡി കോ​ള​ജ്​ മൈ​താ​ന​ത്ത്​ പ​രി​ശീ​ല​ന​ത്തി​നി​ടെ

ആ​ല​പ്പു​ഴ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ന്‍റെ പു​തി​യ സീ​സ​ണി​ൽ കേ​ര​ള​വും യു.​പി​യും ത​മ്മി​ൽ നാ​ലു​ദി​വ​സം നീ​ളു​ന്ന മ​ത്സ​ര​ത്തി​ന്​ ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. രാ​വി​ലെ ഒ​മ്പ​തി​നാ​ണ്​​ ടോ​സ്.

ദി​വ​സ​വും രാ​വി​ലെ 9.30 മു​ത​ൽ വൈ​കീ​ട്ട്​ 5.30 വ​രെ​യാ​ണ്​ ക​ളി. സ​ത്യ​ജി​ത്​ സ​ദ്​​ബാ​യി​യാ​ണ്​ മാ​ച്ച്​ റ​ഫ​റി. എം. ​മു​ഹ​മ്മ​ദ്​ റാ​ഫി, നി​ഖി​ൽ എ. ​പ​ട്​​​വ​ർ​ധ​ൻ എ​ന്നി​വ​രാ​ണ്​ അ​മ്പ​യ​ർ​മാ​ർ. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ക​ന്നി സെ​ഞ്ച്വ​റി നേ​ടി​യ കേ​ര​ള ടീം ​ക്യാ​പ്​​റ്റ​ൻ സ​ഞ്ജു സാം​സ​ൺ അ​ട​ക്ക​മു​ള്ള വ​മ്പ​ൻ താ​ര​ങ്ങ​ളു​ടെ വെ​ടി​ക്കെ​ട്ട്​ ബാ​റ്റി​ങ്​ പ്ര​തീ​ക്ഷ​യി​ലാ​ണ്​ ആ​രാ​ധ​ക​ർ. കേ​ര​ള​ത്തി​ന്‍റെ യു​വ​താ​ര​ങ്ങ​ളാ​യ സ​ച്ചി​ൻ ബേ​ബി, വി​ഷ്ണു വി​നോ​ദ്, ജ​ല​ജ്​ സ​ക്​​സേ​ന, രോ​ഹ​ൻ കു​ന്നു​മേ​ൽ, ബേ​സി​ൽ ത​മ്പി എ​ന്നി​വ​രും ഫോ​മി​ലാ​ണ്.

യു.​പി​ക്കു​വേ​ണ്ടി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ റി​ങ്കു​സി​ങ്​, കു​ൽ​ദീ​പ്​ യാ​ദ​വ്, ഐ.​പി.​എ​ൽ താ​ര​ങ്ങ​ളാ​യ പ്രി​യം​ഗാ​ർ​ഗ്, അ​ങ്കി​ത്​ ര​ജി​പു​ത്, സ​മീ​ർ റി​സ്​​വി എ​ന്നി​വ​രും ക​ള​ത്തി​ലി​റ​ങ്ങും. കേ​ര​ള ടീ​മി​ന്റെ ക്യാ​മ്പു​ക​ൾ സ്ഥി​ര​മാ​യി ന​ട​ക്കാ​റു​ണ്ടെ​ങ്കി​ലും എ​സ്.​ഡി കോ​ള​ജ്​ ഗ്രൗ​ണ്ട് ര​ഞ്ജി ട്രോ​ഫി​ മ​ത്സ​ര​ത്തി​ന്​ ആ​ദ്യ​മാ​യാ​ണ്​ ബി.​സി.​സി.​ഐ അ​നു​മ​തി ന​ൽ​കി​യ​ത്.

ഔ​ട്ട്​​ഫീ​ൽ​ഡും പി​ച്ചും മി​ക​ച്ച​താ​ണ്. ഇ​രു​ടീ​മും ര​ണ്ടു​ദി​വ​സ​ത്തെ തീ​വ്ര​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ ആ​ദ്യ​ദി​ന​ പോ​രി​നി​റ​ങ്ങു​ന്ന​ത്. 2018-19 സീ​സ​ണി​ൽ സെ​മി​ഫൈ​ന​ലി​ലെ​ത്തി​യ​താ​ണ് കേ​ര​ള​ത്തി​ന്റെ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം. 2017ൽ ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranji TrophyKerala Cricket TeamSports NewsUttar Pradesh Cricket Team
News Summary - Ranji Trophy-Kerala-UP match starts on friday
Next Story