രഞ്ജി ട്രോഫി; കേരളം ഇന്ന് ഗുജറാത്തിനെതിരെ
text_fieldsരാജ്കോട്ട്: രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ ഇന്നിങ്സ് ജയവുമായി വലിയ തുടക്കമിട്ട കേരളം ഇന്ന് രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ. എലീറ്റ് ഗ്രൂപ് എയിൽ ഏഴു പോയിന്റുമായി ഒന്നാമതാണ് കേരളം. എന്നാൽ, ആദ്യ മത്സരം മധ്യപ്രദേശിനോട് തോറ്റ ഗുജറാത്തിന് പൂജ്യം പോയിന്റാണ് സമ്പാദ്യം. ശ്രീശാന്ത് തിരിച്ചെത്തിയ ടീമിൽ എം.ഡി നിധീഷിന് കോച്ച് അവസരം നൽകുമോയെന്ന് കാത്തിരുന്ന് കാണണം.
മേഘാലയക്കെതിരെ ബേസിൽ തമ്പി, മനു കൃഷ്ണൻ, എദൻ ആപ്ൾ ടോം എന്നിവരെല്ലാം മികവു കാട്ടിയപ്പോഴും നീണ്ട ഒമ്പതു വർഷത്തിനു ശേഷം ആഭ്യന്തര ലീഗ് കളിക്കുന്ന ശ്രീശാന്ത് ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു. 17കാരനായ ഏദൻ ആപ്ൾ ടോം 71 റൺസ് വഴങ്ങി ആറു വിക്കറ്റുമായി കളിയിലെ താരമാകുകയും ചെയ്തു. സ്റ്റാർ സ്പോർട്സ് രണ്ടിൽ രാവിലെ 9.30 മുതൽ തത്സമയം വീക്ഷിക്കാം.

