രഞ്ജി ട്രോഫി; കേരളം-ഒഡിഷ മത്സരത്തിന് ഇന്നു തുടക്കം
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളവും ഒഡിഷയും തമ്മിലെ മത്സരത്തിന് ഞായറാഴ്ച തുടക്കം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 21 വരെയാണ് മത്സരം. ജാർഖണ്ഡിനെതിരായ മത്സരത്തിൽ സമനില മാത്രം നേടിയ കേരളം ഒഡിഷക്കെതിരെ വിജയപ്രതീക്ഷയുമായാണ് ഹോംഗ്രൗണ്ടിൽ ഇറങ്ങുന്നത്. ഈ സീസണിൽ കേരളത്തിന്റെ ആദ്യ ഹോം മത്സരമാണിത്.
വിഷ്ണു വിനോദിന്റെ നേതൃത്വത്തിലുള്ള ടീമിൽ സി.കെ. നായിഡു ട്രോഫിയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച അഭിഷേക് ജെ. നായരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മഴഭീഷണി വെല്ലുവിളിയായുണ്ട്. ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ), രോഹൻ എസ്. കുന്നുമ്മൽ, അഭിഷേക് ജെ. നായർ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, ജെ.എസ്. അനുരാജ്, വി. അഭിജിത് പ്രവീൺ, എം.ഡി. നിധീഷ്, പവൻ രാജ്, എൻ.പി. ബേസിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

