രഞ്ജി ട്രോഫി: കേരളം-കര്‍ണാടക മത്സരം ഇന്നുമുതൽ
text_fieldsസഞ്ജു സാംസണ്
തിരുവനന്തപുരം/ബംഗളൂരു: രഞ്ജി ട്രോഫിയില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമാക്കി കേരളം ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങും. ബംഗളൂരു ആലൂര് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ കര്‍ണാടകയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ടീം രണ്ടാം മത്സരത്തിനിറങ്ങുന്നത്. സച്ചിന് ബേബിയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമില്‍ സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്.
രോഹന് കുന്നുമ്മല്‍, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീന്, സച്ചിന് ബേബി എന്നിവര്‍ക്കൊപ്പം സഞ്ജു കൂടി ചേരുന്നതോടെ ശക്തമായ ബാറ്റിങ് നിരയാണ് കേരളത്തിനുള്ളത്. ബേസില്‍ തമ്പി, കെ.എം. ആസിഫ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ബൗളിങ് നിര. മായങ്ക് അഗര്‍വാളാണ് കര്‍ണാടകയുടെ ക്യാപ്റ്റന്‍.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

