Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എറിഞ്ഞിട്ട് ബൗളർമാർ; കേരളത്തിനെതിരെ ഛത്തീസ്ഗഢിന് ബാറ്റിങ് തകർച്ച
text_fieldsbookmark_border
രഞ്ജി ട്രോഫി ഗ്രൂപ് ഘട്ട മത്സരത്തിൽ കേരളത്തിനെതിരെ ഛത്തീസ്ഗഢിന് ബാറ്റിങ് തകർച്ച. തുമ്പ സെന്റ് സേവ്യേഴ്സ് കെ.സി.എ ഗ്രൗണ്ടിൽ നടക്കുന്ന മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യുന്ന സന്ദർശകർ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 8ന് 104 എന്ന നിലയിലാണ്. ആതിഥേയർക്കായി ജലജ് സക്സേന 4 വിക്കറ്റുകൾ വീഴ്ത്തി.
മറുവശത്ത്, 40 റൺസെടുത്ത് ഹർപ്രീത് സിങ് ഭാട്ടിയ പിടിച്ചുനിന്നതൊഴിച്ചാൽ ആർക്കും കേരള ബൗളിങ്ങിനെ നേരിട്ട് റൺസ് നേടാനായില്ല. നാലുപേർ രണ്ടക്കം കടക്കാതെ മടങ്ങിയപ്പോൾ സാനിധ്യ ഹർകത് 11ഉം സുമിത് കുമാർ 17ഉം റൺസുമായി കൂടാരം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

